കല്യാണമാമാങ്കം, എല്ലാവരുമുണ്ട് - ബിജുവും ചാക്കോച്ചനും ജയസൂര്യയും എല്ലാം!

WEBDUNIA|
PRO
കല്യാണത്തിന്‍റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ എത്ര കോമഡി സിനിമകള്‍ ഉണ്ടായിട്ടുണ്ട്? ഉത്തരം പറയുക അത്ര എളുപ്പമല്ല. ഒരു കല്യാണത്തിനിടയിലെ തമാശകള്‍ മാത്രം ഉള്‍പ്പെടുത്തിയ സിനിമകള്‍? അതും അനേകമുണ്ട്. കല്യാണരാമന്‍, സീതാകല്യാണം, പുലിവാല്‍ കല്യാണം അങ്ങനെ എത്രയെത്ര സിനിമകള്‍ കല്യാണക്കഥകള്‍ പറഞ്ഞ് പ്രേക്ഷകരെ രസിപ്പിച്ചിരിക്കുന്നു.

ഇതില്‍ കല്യാണരാമനും പുലിവാല്‍ കല്യാണവും സംവിധാനം ചെയ്തത് ഷാഫിയായിരുന്നു. ഇത്തരം കഥകള്‍ പറയാന്‍ ഷാഫിക്ക് പ്രത്യേക വൈഭവമുണ്ട്. വെനീസിലെ വ്യാപാരിയുടെ പരാജയത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പറയുന്നതും കല്യാണക്കഥ തന്നെ.

ഇത് ഒരു കല്യാണത്തിന്‍റെ കഥയല്ല, 101 കല്യാണങ്ങളാണ് നടക്കുന്നത്. അതേ, സമൂഹവിവാഹത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു സിനിമയുമായി ഷാഫി എത്തുന്നു. ‘101 വെഡ്ഡിംഗ്സ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമായിരിക്കും ഇത്. ഇന്നസെന്‍റ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ബാബുരാജ് തുടങ്ങി ഒരു നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. നായികമാരെ തീരുമാനിച്ചിട്ടില്ല.

ഫിലിം ഫോക്സിന്‍റെ ബാനറില്‍ സംവിധായകന്‍ ഷാഫിയും സഹോദരനും സംവിധായകനുമായ റാഫിയും ചേര്‍ന്നാണ് ‘101 വെഡ്ഡിംഗ്സ്’ നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :