കനത്ത മഴ, ‘മാത്തുക്കുട്ടി’യുടെ റിലീസ് മാറ്റി

WEBDUNIA|
PRO
കേരളമാകെ കനത്ത മഴ. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അക്ഷരാര്‍ത്ഥത്തില്‍ മഴയുടെ താണ്ഡവമാണ്. ഇടുക്കിയില്‍ മരണസംഖ്യ 15 ആയതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായതോടെ ജനജീവിതം താറുമാറായ അവസ്ഥയാണുള്ളത്.

ഈ റംസാന് ഒട്ടേറെ സിനിമകളാണ് റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ മഴ പുതിയ റിലീസുകളെയും ബാധിച്ചിരിക്കുകയാണ്. ഇങ്ങനെ മഴ പെയ്യുന്ന സാഹചര്യത്തില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത് നഷ്ടമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് നിര്‍മ്മാതാക്കളും വിതരണക്കാരും.

ഓഗസ്റ്റ് ഏഴാം തീയതി റിലീസ് ചെയ്യാനിരുന്ന രഞ്ജിത് ചിത്രം ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ റിലീസ് ഒരു ദിവസം കൂടി നീട്ടിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ റിപ്പോര്‍ട്ട് അനുസരിച്ച് എട്ടാം തീയതി മാത്രമേ മാത്തുക്കുട്ടി പ്രദര്‍ശനത്തിനെത്തുകയുള്ളൂ. സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ മാത്തുക്കുട്ടിക്ക് രണ്ടുമണിക്കൂര്‍ 13 മിനിറ്റാണ് സമയദൈര്‍ഘ്യം. 65 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഒമ്പതാം തീയതി മെമ്മറീസ്, നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, തലൈവാ, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ വമ്പന്‍ റിലീസുകളുണ്ട്. മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ അവയുടെ റിലീസും പ്രതിസന്ധിയിലാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :