കങ്കണ പറ്റിച്ചു എന്ന് ആദിത്യ

IFM
ഷക്കലക്ക ബൂം ബൂമിന്‍റെ ചിത്രീകരണം കഴിഞ്ഞ് കൊങ്കണ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയതോടെ സംഗതികള്‍ ഇരുവരെടെയും കൈവിട്ടു. തന്നെ വിളിക്കുന്ന അതേ കുസൃതിപ്പേരില്‍ മറ്റൊരു നടനെ അഭിസംബോധന ചെയ്ത് കൊങ്കണ അയച്ച മൊബൈല്‍ സന്ദേശം കൂടി കണ്ടുപിടിച്ചതോടെ ആദിത്യയുടെ നില വിട്ടു. ഈ പ്രശ്നത്തില്‍ ആദിത്യ കൊങ്കണയെ തല്ലുക വരെ ചെയ്തു.

എന്തായാലും പ്രശ്നം വഷളായതോടെ വീടുവയ്ക്കാനായി കൊങ്കണയ്ക്ക് നല്‍കിയ 55 ലക്ഷം രൂപയില്‍ തിരികെ ലഭിക്കാനുള്ള 30 ലക്ഷം ഉടന്‍ വേണമെന്ന് ആദിത്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ആദിത്യ ഇവിടെയും കടുത്ത നിലപാടല്ല സ്വീകരിക്കുന്നത്. കൊങ്കണയുടെ അനുജത്തിക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്താനായി ചെലവഴിച്ച 10 ലക്ഷവും 2004 ല്‍ കങ്കണയെ കണ്ടുമുട്ടിയതുമുതല്‍ ഇന്നു വരെയുള്ള ചെലവും എഴുതി തള്ളാമെന്നാണ് നിരാശനായ ആദിത്യ പറയുന്നത്.

എന്തായാലും എല്ലാം നല്ലതിനെന്നേ പറയാനാവൂ. കങ്കണയുമായി തെറ്റിപ്പിരിഞ്ഞതോടെ മുന്‍ ഭാര്യ സറീനയെ ആദിത്യ തിരികെ വിളിച്ചു. ഇനി ഏഴുജന്‍‌മം വേണമെങ്കിലും ആദിത്യക്കൊപ്പം കഴിയാമെന്നാണ് സറീനയുടെ പക്ഷം.

PRATHAPA CHANDRAN|
ശേഖര്‍ സുമന്‍റെ മകനും അഭിനേതാവും ആയ അധ്യായന്‍ സുമനും താനും തമ്മിലുള്ള അടുപ്പത്തില്‍ അസൂയപൂണ്ട് ആദിത്യ അസത്യാരോപണം നടത്തുകയാണ് എന്നാണ് കങ്കണയുടെ പക്ഷം. ആദിത്യയ്ക്ക് നല്‍കാനുള്ള പണമെല്ലാം കൊടുത്തുകഴിഞ്ഞു എന്നും ഈ സുന്ദരി അവകാശപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :