Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (16:19 IST)
മാര്‍ച്ച് അവസാന വാരം മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ്ഫാദര്‍’ റിലീസാകും. വലിയ ഹൈപ്പാണ് സിനിമയ്ക്കുള്ളത്. ഇപ്പോഴത്തെ ഒരവസ്ഥ വച്ച് ഈ സിനിമ എത്തിപ്പെടാന്‍ സാധ്യതയുള്ള ഹൈറ്റ്സ് പ്രവചിക്കാന്‍ വയ്യ. എങ്കിലും മമ്മൂട്ടിക്ക് ഈ പടം 100 കോടി ക്ലബില്‍ ഇടം നേടാനുള്ള അവസരം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.
മമ്മൂട്ടിയും അത് മനസിലാക്കിയിരിക്കണം. കാരണം, ഇന്ത്യയിലെമ്പാടും പരമാവധി തിയേറ്ററുകളില്‍ ഗ്രേറ്റ്ഫാദര്‍ റിലീസ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനുവേണ്ടി ദിലീപ് ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരം രണ്ടുദിവസം മാറ്റിയാണ് റിലീസ് ചെയ്യുന്നത്.
മലയാളത്തില്‍ തന്നെ റിലീസിംഗ് സെന്‍ററുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിടാനാണ് ഗ്രേറ്റ്ഫാദര്‍ ടീം ശ്രമിക്കുന്നത്. ഏതാണ്ട് 350 റിലീസിംഗ് സെന്‍ററുകള്‍ കേരളത്തിലുണ്ടാകാന്‍ സാധ്യതയുണ്ട്.
നിര്‍മ്മാതാവ് പൃഥ്വിരാജ് ഇപ്പോല്‍ തന്നെ പ്രമോഷന്‍ കാര്യങ്ങളിലെല്ലാം ശക്തമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് സിനിമയുടെ പ്രസ്റ്റീജ് റിലീസായി ദി ഗ്രേറ്റ്ഫാദര്‍ എത്തും. മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന സിനിമ ഏപ്രില്‍ അവസാനവാരമാകുമ്പോഴേക്കും 100 കോടി കളക്ഷന്‍ നേടുമെന്നാണ് ചില പ്രവചനങ്ങള്‍.
ആദ്യദിന കളക്ഷന്‍റെ കാര്യത്തിലും ഗ്രേറ്റ്ഫാദര്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. സ്നേഹ നായികയാകുന്ന ചിത്രത്തില്‍ ആര്യയാണ് വില്ലനാകുന്നത്. ഹനീഫ് അദേനിയാണ് സംവിധാനം.