ഫോട്ടോയെടുക്കുന്നതിനിടെ ഉമ്മ വെയ്ക്കാൻ ശ്രമിച്ച ആരാധകനെ തട്ടിമാറ്റി മോഹൻലാൽ

ഇത് ഞങ്ങടെ ഏട്ടന്‍ അല്ല...ഞങ്ങടെ ഏട്ടന്‍ടെ ഉമ്മ വെപ്പ് ഇങ്ങനല്ലാ; മോഹൻലാലിനെ പരിഹസിച്ച് മമ്മൂട്ടി ഫാൻസ്

aparna shaji| Last Modified തിങ്കള്‍, 13 മാര്‍ച്ച് 2017 (08:30 IST)
മനസ്സിൽ വെച്ചാരാധിക്കുന്ന താരങ്ങളെ കണ്ടാൽ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ, അതൊരു നാണക്കേടിന്റെ വക്കിലേക്കെത്തിയാലോ?. അങ്ങനൊരു സംഭവമാണ് വിദേശത്ത് വെച്ച് നടന്നത്. കൂടെ നിന്ന് ഫോട്ടോയെടുക്കുന്നതിനിടയിൽ ഉമ്മ വെയ്ക്കാൻ ശ്രമിച്ച മോഹൻലാലിന്റെ കഥയാണ് പറഞ്ഞുവരുന്നത്.

ആരാധകനെ തട്ടിമാറ്റുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈ‌റലായി കഴിഞ്ഞിരിക്കുകയാണ്. വിദേശത്തു നിന്നുള്ള ഒരു വീഡിയോയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഒരു ആരാധകന്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ ദേഷ്യ ഭാവത്തില്‍ ലാല്‍ നോക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ നിരവധിയാളുകളാണ് ഷെയര്‍ ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :