എ സര്‍ട്ടിഫിക്കേറ്റല്ല, റിംഗ് മാസ്റ്റര്‍ക്ക് ക്ലീന്‍ യു!
WEBDUNIA|
PRO
ഫെസ്റ്റിവല്‍ സീസണില്‍ ദിലീപ് എന്നും താരമാണ്. ഓണം, ക്രിസ്മസ്, വിഷു തുടങ്ങിയ വിശേഷ സമയങ്ങളില്‍ സൂപ്പര്‍ എന്‍റര്‍ടെയ്നറുകളുമായി എത്തി വിജയം കൊയ്യുന്നത് ദിലീപിന്‍റെ പതിവാണ്. പലപ്പോഴും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെ സിനിമകളെ മറികടന്നാണ് ഉത്സവ സീസണുകളില്‍ ദിലീപ് ചിത്രങ്ങള്‍ വിജയം നേടാറുള്ളത്.
ഇത്തവണ ദിലീപിന്‍റെ വിഷുച്ചിത്രം ‘റിംഗ് മാസ്റ്റര്‍’ ആണ്. റാഫി സംവിധാനം ചെയ്യുന്ന ഈ കോമഡിച്ചിത്രം 12ന് റിലീസാകും. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് റിംഗ്‌മാസ്റ്ററിന് ലഭിച്ചിട്ടുള്ളത്.
ഒരു ഡോഗ് ട്രെയിനറുടെ വേഷത്തിലാണ് ദിലീപ് റിംഗ് മാസ്റ്ററില്‍ എത്തുന്നത്. ഹണി റോസും കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെ നായികമാര്‍.