മലയാളത്തില്‍ ചെയ്യേണ്ടത് ചെയ്തുകഴിഞ്ഞു. ഇനി തമിഴകം. ‘ദൃശ്യം’ തമിഴ് പതിപ്പിന്‍റെ ഷൂട്ടിംഗ് ജൂണ്‍ മാസത്തില്‍ ആരംഭിക്കും. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ ഗൌതമി നായികയാകുമെന്നാണ് വിവരം. ജീത്തു ജോസഫ് തന്നെയാണ് സംവിധാനം.
‘ദൃശ്യം’ അറുപതിലധികം തിയേറ്ററുകളില്‍ 100 ദിവസം പിന്നിട്ടതാണ് പുതിയ വിശേഷം. ഇപ്പോഴും മിക്ക തിയേറ്ററുകളിലും ഹൌസ്ഫുള്ളായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വിതരണക്കാരുടെ ഷെയര്‍ മാത്രം 37 കോടി പിന്നിട്ടു എന്നാണ് വിവരം.
മോഹന്‍ലാലിന് ദൃശ്യം ഒരു സ്വര്‍ണഖനിയായിരുന്നു. ആന്‍റണി പെരുമ്പാവൂരാകട്ടെ, താന്‍ നിര്‍മ്മിച്ച സിനിമ മലയാളത്തിലെ ഒരു നാഴികക്കല്ല് തന്നെയായതിന്‍റെ സന്തോഷത്തിലാണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍!
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് മാത്രം നാലുകോടിയിലേറെ കളക്ഷന്‍ നേടിയ ദൃശ്യം അമ്പതുകോടി ക്ലബില്‍ ഇടം പിടിച്ച ആദ്യ മലയാള സിനിമയാണ്. കേരളത്തിന് പുറത്തുള്ള നഗരങ്ങളില്‍ നിന്ന് മാത്രം 10 കോടി രൂപയാണ് കളക്ഷന്‍ ലഭിച്ചത്.