ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും: പൃഥ്വിരാജ് കുടുങ്ങും, രക്ഷിക്കാന്‍ ഡോ.ബിജു!

WEBDUNIA|
PRO
ഹിമാചല്‍പ്രദേശിലെ ചിത്കുല്‍ ഗ്രാമം. കുടിയേറ്റക്കാരുടെ ഗ്രാമമാണിത്. അറുനൂറിലധികം കുടിയേറ്റ കുടുംബങ്ങളാണ് ഇവിടത്തെ താമസക്കാര്‍. അവിടേക്ക് ട്രക്കിംഗിനെത്തുന്ന വിനോദസഞ്ചാരികള്‍. അക്കൂട്ടത്തില്‍ പൃഥ്വിരാജുമുണ്ട്. അവര്‍ അവിടെയുണ്ടാകുന്ന ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കുടുങ്ങുന്നു!

രക്ഷപ്പെടാനുള്ള പൃഥ്വിരാജിന്‍റെ ശ്രമങ്ങള്‍ - അതാണ് സിനിമയുടെ മുന്നോട്ടുള്ള ഗതിയെ ത്രില്ലടിപ്പിക്കുന്നത്. ഡോ.ബിജു സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രമേയം പൃഥ്വിരാജിനെയും ത്രില്ലടിപ്പിച്ചപ്പോള്‍ അദ്ദേഹം കണ്ണുമടച്ച് ഡേറ്റ് കൊടുത്തു. സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കുകയാണ്.

ഒരു ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയുമായി സഹകരിച്ചാണ് ഡോ.ബിജു ഈ സിനിമ ചെയ്യുന്നത്. ചിത്രത്തിന്‍റെ പേര് തീരുമാനിച്ചിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ സിനിമ റിലീസ് ചെയ്യാ‍നാണ് ശ്രമം.

ഹെലി ക്യാമറകളും ബലൂണ്‍ ലൈറ്റുകളും ഷൂട്ടിംഗിന് ഉപയോഗിക്കുമെന്ന് ഡോ.ബിജു അറിയിച്ചു. സിങ്ക് സൌണ്ടായിരിക്കും ഉപയോഗിക്കുക. സിനിമയുടെ ലൊക്കേഷനുകള്‍ നിശ്ചയിക്കാനായി ഡോ.ബിജു അടുത്താഴ്ച ഹിമാചല്‍പ്രദേശിലേക്ക് പോകുകയാണ്.

വീട്ടിലേക്കുള്ള വഴി, ആകാശത്തിന്‍റെ നിറം എന്നീ സിനിമകളില്‍ ഡോ.ബിജുവും പൃഥ്വിരാജും ഒന്നിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :