ഈ വലിയവരുടെ ലോകം കാണൂ...

സ്പീല്‍‌ബര്‍ഗിന്‍റെ പുതിയ ലോകം കാണൂ...

BFG, Steven Spielberg, Disney, Pinarayi, IPL, ബി എഫ് ജി, സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ഡിസ്നി, പിണറായി, ഐ പി എല്‍
Last Updated: ബുധന്‍, 6 ഏപ്രില്‍ 2016 (18:31 IST)
ലോകസിനിമയുടെ രാജാവ് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് വീണ്ടും ഞെട്ടിക്കുന്നു. സ്പീല്‍ബര്‍ഗിന്‍റെ ഏറ്റവും പുതിയ ചിത്രമായ ദി ബിഎഫ്ജിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അമ്പരപ്പിക്കുന്ന ട്രെയിലറാണ് ചിത്രത്തിനായി തയ്യാറാക്കിയിരിക്കുന്നത്.

‘ദി ബി‌എഫ്ജി’ എന്നുതന്നെ പേരുള്ള റോള്‍ഡ് ഡാളിന്‍റെ നോവലിന്‍റെ തിരരൂപമാണ് ഈ സിനിമ. മെലിസ മതിസണ്‍ ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

സ്പീല്‍ബര്‍ഗും വാള്‍ട്ട് ഡിസ്നി പിക്ചേഴ്സും ആം‌ബ്ലിന്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റും ഡ്രീംവര്‍ക്സ് പിക്ചേഴ്സും വാള്‍ഡണ്‍ മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അസാധാരണ വലിപ്പമുള്ള(രാക്ഷസശരീരമുള്ള) ബി എഫ് ജിയും സോഫി എന്ന അനാഥപ്പെണ്‍കുട്ടിയും തമ്മിലുള്ള സൌഹൃദവും മനുഷ്യവംശത്തിന് നാശം സൃഷ്ടിക്കാന്‍ പോകുന്ന രാക്ഷസരൂപികളെ അവര്‍ എങ്ങനെ തടയുന്നു എന്നതുമാണ് ചിത്രത്തിന്‍റെ കഥ. ജൂലൈ ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :