സജിത്ത്|
Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (20:23 IST)
രാമലീലയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് വിനീത് ശ്രീനിവാസന്‍. ഏതൊരു സംവിധായകനും ചെയ്യാന്‍ പ്രയാസം നേരിടുന്ന ഒരു ക്രാഫ്റ്റ് അതിന്റെ പൂര്‍ണമികവോടുകൂടി അവതരിപ്പിച്ച സംവിധായകനാണ് അരുണ്‍ ഗോപിയെന്ന് വിനീത് പറയുന്നു.
രാമലീലയുടെ എല്ലാ ഭാഗങ്ങളിലും സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഓരോ ഫ്രെയിമും ഒരു നവാഗത സംവിധായകന്റെ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തെയും സച്ചിയുടെ തിരക്കഥയെയും ഷാജിയുടെ ഛായാഗ്രഹണ മികവിനെയും വിനീത് വാനോളം പുകഴ്ത്തി. പ്രശംസിച്ചു.
രാമനുണ്ണി എന്ന കഥാപാത്രത്തിന് ദിലീപ് തന്നെയാണ് എന്തു കൊണ്ടും യോജിച്ചതെന്നാണ് തന്റെ അഭിപ്രായമെന്നും വിനീത് പറയുന്നു. വളരെ നിയന്ത്രണത്തോടുകൂടിയാണ് ആ കഥാപാത്രത്തെ ദിലീപ് കൈകാര്യം ചെയ്യുന്നതെന്നും വിനീത് വ്യക്തമാക്കി.
ദൃശ്യത്തിനു ശേഷം കലാഭവന്‍ ഷാജോണ്‍ വീണ്ടും ഏവരേയും ഞെട്ടിച്ചിരിക്കുകയാണെന്നും ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസായിരിക്കും രാമലീലയെന്നും ഇത്തരമൊരു പ്രതിസന്ധിയുടെ സമയത്തും ചിത്രം പുറത്തിറക്കാന്‍ ധൈര്യം കാണിച്ച ടോമിച്ചന്‍ മുളകുപാടത്തെയും അഭിനന്ദിക്കുന്നുവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.