aparna|
Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (12:13 IST)
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘രാമലീല’യെന്ന
സിനിമ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ജനപ്രിയ നടന്‍ ദിലീപ് നായകനാകുന്ന ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തികഴിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും അത്ഭുതമാണ് രാമലീലയെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറയുന്നു.
വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'
രാമലീല ഇപ്പോള്‍ കണ്ട് വന്നതേ ഉള്ളൂ, ഒരു സംവിധായകന് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് തോന്നിയ സിനിമയാണിത്. മനോഹരമായി ചിത്രീകരിക്കപ്പെട്ട ചിത്രം. അരുണ്‍ ഗോപിയെന്ന സംവിധായകന്‍ ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു, ഒരു മാസ്റ്ററെ പോലെ. ഒരു ഫ്രയിമില്‍ പോലും ഒരു പുതുമുഖ സംവിധായകന്‍ ചെയ്ത സിനിമയാണിതെന്ന് തോന്നിക്കില്ല. പരിചിത സമ്പന്നനായ ഒരു സംവിധായകനെ അരുണില്‍ കാണാന്‍ കഴിഞ്ഞു.
സച്ചിയെന്ന എഴുത്തുകാരന്റെ ഒരു വലിയ ഫാനാണ് ഞാന്‍. അദ്ദേഹം ഇതുവരെ എഴുതിയ സിനിമകളില്‍ ഇതാണ് എനിക്ക് ഏറ്റവും പ്രീയപ്പെട്ടത്. മ്യൂസിക്കില്‍ മജീഷ്യനായ ഗോപി സുന്ദറിന്റെ ബാക്ക് ഗ്രൌണ്ട് സ്കോര്‍ മികച്ച് നിന്നു. രാമനുണ്ണി എന്ന കഥാപാത്രത്തെ ദിലീപേട്ടന്‍ വളരെ അനായാസത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യമെന്ന ചിത്രത്തിനു ശേഷം ഷാജോണ്‍ ചേട്ടന്‍ ഒരിക്കല്‍ കൂടി മൈന്‍ഡ് ബ്ലോയിങ് പ്രകടനം കാഴ്ചവെച്ചു. തീര്‍ച്ചയായും, ഈ മനുഷ്യന്‍ മലയാള സിനിമയുടെ ഒരു മുതല്‍ കൂട്ടാണ്.
വിജയരാഘവൻ അങ്കിള്‍, രാധിക മാം, പ്രയാഗ തുടങ്ങി ഒട്ടേറെ പേര്‍ തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കി.
രാമലീല ഈ വർഷത്തെ ഏറ്റവും വലിയ അത്ഭുതമാണ്. സര്‍പ്രൈസ് വിജയം തന്നെയായിരിക്കും രാമലീല കാഴ്ച വെയ്ക്കാന്‍ പോകുന്നത്. ഈ സമയത്ത് തന്നെ രാമലീല റിലീസ് ചെയ്യാന്‍ ധൈര്യം കാണിച്ച ടോമിച്ചന്‍ മുളക്‍പാടത്തെ അഭിനന്ദിക്കണം. സിനിമ ഒരു മാജിക് ആണ്. അത് സൃഷ്ടിക്കുന്നവരുടെ കഴിവുകള്‍ക്കും അതീതമാണ്. കാലം!!.‘ - വിനീത് ശ്രീനിവാസന്‍ കുറിച്ചു.
ദിലീപുൾപ്പടെ രാമലീലയ്ക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പേരെടുത്ത് അഭിനന്ദിക്കുന്ന കുറിപ്പിൽ രാമലീല ഈ വർഷത്തെ സര്‍പ്രൈസ് വിജയമാണ് രാമലീലയെന്നും വിനീത് എഴുതുന്നു.