ഇവന്‍ മര്യാദരാമന്‍ മെഗാഹിറ്റാകും, കാരണം ‘ഭാഗ്യദേവത’ !

ഇവന്‍ മര്യാദരാമന്‍, ദിലീപ്, നിക്കി, സിബി, മഞ്ജു
Last Modified വെള്ളി, 3 ഏപ്രില്‍ 2015 (15:36 IST)
ശനിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ് ദിലീപ് നായകനാകുന്ന ‘ഇവന്‍ മര്യാദരാമന്‍’. മര്യാദരാമണ്ണ എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണിത്. നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ ഉദയ്കൃഷ്ണ - സിബി കെ തോമസ്.

ഈ സിനിമ മെഗാഹിറ്റാകുമെന്നാണ് സിനിമാലോകത്തുള്ളവരുടെ അഭിപ്രായം. ഇത് ദിലീപ് ചിത്രമായതുകൊണ്ടോ തിരക്കഥ ഉദയന്‍ - സിബി ടീം ആയതുകൊണ്ടോ അല്ല. ഈ സിനിമയിലെ നായിക നിക്കി ഗല്‍‌റാണി ആണ് എന്നതുതന്നെ കാരണം.

തൊട്ടതെല്ലാം പൊന്നാക്കുന്ന നായികയാണ് നിക്കി. ഓം ശാന്തി ഓശാന, 1983, വെള്ളിമൂങ്ങ എന്നിങ്ങനെ നിക്കി അഭിനയിച്ച സിനിമകളെല്ലാം കോടികള്‍ ലാഭം നേടിയ സിനിമകള്‍. അതുകൊണ്ടുതന്നെ വിശ്വാസികളായ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇവന്‍ മര്യാദരാമന്‍റെ വിജയത്തില്‍ സംശയമൊന്നുമില്ല. ഭാഗ്യദേവതയായ നിക്കി മാജിക് വീണ്ടും സംഭവിച്ചാല്‍ മര്യാദരാമന്‍ ഈ വിഷുക്കാലം കൊണ്ടുപോകുമെന്നുറപ്പ്.

കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന ഒരു ഫണ്‍ റൈഡായിരിക്കും ഇവന്‍ മര്യാദരാമനെന്ന് ദിലീപ് പറയുന്നു. ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഹൈലൈറ്റ് സംസാരിക്കുന്ന ഒരു സൈക്കിളാണ്. സുരാജ് വെഞ്ഞാറമ്മൂട് ആണ് ഈ സൈക്കിളിന് ഡബ്ബ് ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :