Last Updated:
ശനി, 13 ഓഗസ്റ്റ് 2016 (14:38 IST)
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഒന്നാന്തരം നടന്‍മാരുമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും ദിലീപുമെല്ലാം നല്ല നാട്ടിന്‍പുറത്തുകാരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടിയവരാണ്. ഇവരെല്ലാം സത്യന്‍ അന്തിക്കാട് സിനിമകളിലെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയിട്ടുണ്ട്.
ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തരവാര്‍ത്ത, ഒരാള്‍ മാത്രം തുടങ്ങിയ സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളെ വായനക്കാര്‍ മറന്നിട്ടുണ്ടാകില്ല. നാട്ടിന്‍പുറത്തിന്‍റെ നന്‍മകള്‍ നിറഞ്ഞുനിന്ന വേഷങ്ങളായിരുന്നു അവ.
എന്തായാലും ദുല്‍ക്കര്‍ സല്‍മാന്‍ ഇപ്പോള്‍ ഒരു സത്യന്‍ അന്തിക്കാട് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഓഗസ്റ്റ് 25ന് ചിത്രീകരണം ആരംഭിക്കും. പതിവുപോലെ സത്യന്‍ അന്തിക്കാട് ഈ സിനിമയ്ക്കും പേര് തീരുമാനിച്ചിട്ടില്ല. പ്രേമം ഫെയിം
അനുപമ പരമേശ്വരനാണ് നായിക. ദുല്‍ക്കറിന്‍റെ അച്ഛനായി മുകേഷ് അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്.
ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന സിനിമയ്ക്ക് വിദ്യാസാഗറാണ് സംഗീതം പകരുന്നത്. ഇന്നസെന്‍റ്, വിനു മോഹന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമ സേതു മണ്ണാര്‍ക്കാടാണ് നിര്‍മ്മിക്കുന്നത്.