aparna|
Last Modified തിങ്കള്‍, 9 ഒക്ടോബര്‍ 2017 (16:12 IST)
എബ്രിഡ് ഷൈൻ എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് ലഭിക്കുന്നത്
1983 എന്ന ചിത്രത്തിലൂടെ ആയിരുന്നു. നിവിൻ പോളി എന്ന നടന് ജനപ്രീതി നേടിക്കൊടുത്ത ഒരു ചിത്രം കൂടി ആയിരുന്നു അത്. ചിത്രത്തിൽ ശ്രിന്ദയും നിക്കി ഗൽറാണിയുമായിരുന്നു നായികമാർ.
നിവിൻ പോളിയുടെ ഭാര്യാ കഥാപാത്രമായ സുശീലയായി റിമി ടോമിയെ ആയിരുന്നു എബ്രിഡ് ഷൈൻ മനസ്സിൽ കണ്ടിരുന്നത്. റിമിയുമായി ഇക്കാര്യം എബ്രിഡ് സംസാരിക്കുകയും ചെയ്തു. സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും സംവിധായകൻ വിശദീകരിച്ചു.
നിവിൻ പോളിയുമായിട്ടുള്ള ഫസ്റ്റ് നൈറ്റ് സീൻ ആണ് ആദ്യത്തേതെന്ന് പറഞ്ഞപ്പോൾ തന്നെ റിമി ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. പിന്നീടാണ് എബ്രിഡ് തന്റെ സഹപ്രവർത്തകയായ ശ്രിന്ദയെ സമീപിക്കുന്നതും ശ്രിന്ദ നായികയായി എത്തുന്നതും.