അന്നെനിക്ക് ചിലപ്പോള്‍ തന്നില്ലെങ്കിലോ? അതുകൊണ്ട് ഇന്നിപ്പോള്‍ തന്നേക്ക്! - ഷൂട്ടിങ് കാണാനെത്തിയ പയ്യന്‍ പറഞ്ഞത് കേട്ട് ലെന ഞെട്ടി

ലൊക്കേഷനില്‍ വെച്ച് അന്ന് സംഭവിച്ചത്: ആദ്യത്തെ ആ സംഭവം ലെന പറയുന്നു

aparna| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2017 (16:54 IST)
മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ലെന. ജീവിതത്തില്‍ ആദ്യമായി ഓട്ടോഗ്രാഫ് നല്‍കിയതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ താരങ്ങളും താരമായ ശേഷമായിരിക്കും ഓട്ടോഗ്രാഫ് എഴുതിയിട്ടുണ്ടാകുക. എന്നാല്‍, താരമാകുന്നതിനു മുന്നേയാണ് ലെന ഓട്ടോഗ്രാഫ് എഴുതി നല്‍കിയത്.

ജയരാജ് സം‌വിധാനം ചെയ്ത് ജയറാം നായകനാകനായ സ്‌നേഹത്തില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു ലെന. ‘ജയറാമേട്ടന്റെ ഷര്‍ട്ട് ഇസ്തിരിയിടുന്നതായിരുന്നു എന്റെ ആദ്യ ഷോട്ട്. ആ സീന്‍ എടുക്കാന്‍ ഞാന്‍ തയാറായി നിന്നപ്പോള്‍ ഷൂട്ടിംഗ് കാണാനെത്തിയ പയ്യന്‍ എന്റടുത്തെത്തി ചോദിച്ചു, ഒരു ഓട്ടോഗ്രാഫ് തരുമോന്ന്’

സത്യത്തില്‍ താന്‍ അന്തംവിട്ടുവെന്ന് ലെന പറയുന്നു. ഞാനിതു വരെ അഭിനയിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ ഇതു കഴിഞ്ഞിനി അഭിനയിക്കുമല്ലോ എന്നായിരുന്നു പയ്യന്റെ മറുപടി. ‘അന്ന് ചിലപ്പോള്‍ എനിക്ക് ഓട്ടോഗ്രാഫ് തന്നില്ലെങ്കിലോ. അതുകൊണ്ട് ഇപ്പോള്‍ ഒരെണ്ണം തന്നേക്ക്‘ എന്നായിരുന്നു ആ പയ്യന്‍ പറഞ്ഞതെന്ന് ലെന പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :