അഭിനന്ദനങ്ങളുടെ നടുവില്‍ നിന്ന് വിമര്‍ശനങ്ങളുടെ മുള്‍മുനയിലേക്ക് അനൂപ് മേനോന് പതിച്ചിരിക്കുന്നു. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകളുടെ രചന നിര്വഹിച്ചപ്പോള് ലഭിച്ച നല്ല വാക്കുകള്‍ ഡേവിഡ് ആന്റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നിവ എഴുതിയതിലൂടെ നഷ്ടപ്പെടുത്തിയിരിക്കുന്നു.
ഒരുപാട് സംവിധായകര്‍ക്ക് ഒരേസമയം തിരക്കഥ എഴുതി നല്‍കുന്നതിന്റെ തിരക്കിലായിരുന്നു അടുത്തകാലത്ത് അനൂപ് മേനോന്. ആ അവസ്ഥയ്ക്ക് ഒരു മാറ്റം വരണമെന്ന് അനൂപ് തന്നെ തീരുമാനിച്ചു. ഇനി സംവിധായകന്റെ കുപ്പായമിടാനാണ് തീരുമാനം.
അനൂപ് മേനോന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഇപ്പോള്‍ ഈ സിനിമയുടെ പ്രാഥമിക ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് അനൂപ്. ഇതിന് ശേഷമാകും മറ്റ് സംവിധായകരുടെ തിരക്കഥകള്‍ക്കായി അനൂപ് സമയം ചെലവഴിക്കുക. ഈ വര്‍ഷം തന്നെ പ്രൊജക്ട് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍ സജി സുരേന്ദ്രന്റെ ‘ആംഗ്രി ബേബീസ്’ എന്ന സിനിമയില്‍ നായകനായി അഭിനയിക്കുകയാണ് അനൂപ് മേനോന്. കൃഷ്ണ പൂജപ്പുരയാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്.