അതു തന്നെ സംഭവിച്ചു; ആ യുവതാരവും മഞ്ജിമയും പ്രണയത്തില്‍ ? അപ്പോള്‍ വിവാഹം ?

മഞ്ജിമ മോഹന്‍ തമിഴ് നടനുമായി പ്രണയത്തില്‍?

manjima mohan, rishikesh, cinema, dhanush, tamil, മഞ്ജിമ മോഹന്‍, ഋഷികേശ്, ധനുഷ്, സിനിമ, തമിഴ്
സജിത്ത്| Last Modified ബുധന്‍, 19 ജൂലൈ 2017 (18:01 IST)
ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി എത്തിയ താരമാണ് മഞ്ജിമ മോഹന്‍. ഗൗതം മേനോന്‍ സംവിധാനം ചെയ്ത അച്ചം യെന്‍പത് മടമയടാ എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഡ്രീം ഗേളായി മഞ്ജിമ മാറിയത്. ഇപ്പോള്‍ ഇതാ കോളിവുഡില്‍ നിന്നും മറ്റൊരു വാര്‍ത്ത പുറത്തുവരുന്നു. യുവ തമിഴ് നടനും ധനുഷിന്റെ ബന്ധുവുമായ ഋഷികേശുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തയാണ് അത്.




വേലയില്ലാ പട്ടതാരി, റം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഋഷികേശ് തമിഴ് സംഗീത സംവിധായകനായ അനിരുദ്ധിന്റെയും ബന്ധുവാണ്. എന്നാല്‍ ഋഷികേശുമായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നാണ് മഞ്ജിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഏതായാലും താരത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :