കൊച്ചി|
Last Updated:
ശനി, 13 ഡിസംബര്‍ 2014 (15:20 IST)
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ അഭിമുഖം ഓണ്‍ലൈനില്‍ വിവാദമാകുന്നു.
ഓണ്‍ലൈന്‍ മാധ്യമമായ സൌത്ത് ലൈവിന് അനുവദിച്ച അഭുമുഖത്തില്‍ യഥാര്‍ത്ഥ ഫിലിം മേക്കര്‍ ആണെങ്കില്‍ അവന് തിരക്കഥയുടെ ആവശ്യമില്ലെന്ന
അഭിമുഖത്തില്‍ രാജീവ് രവി പരാമര്‍ശിച്ചിരുന്നു.ഇതുകൂടാതെ അഭിമുഖത്തില്‍
ശ്രീനിവാസന്‍, ഹോളിവുഡ് സംവിധായകന്‍ ടോറന്‍റീനോ, മണി രത്നം എന്നിവര്‍ക്കെതിരേയും രാജീവ് രവി വിമര്‍ശിച്ചിരുന്നു.
ശ്രീനിവാസനെപ്പെറ്റിയുള്ള രാജീവ് രവിയുടെ പരാമര്‍ശം ചുവടെ..
പിന്നെ സിനിമ ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷനില്‍ ഉണ്ടായ സാധനമാണ്. എന്തൊക്കെ പറഞ്ഞാലും ഇന്‍ഡസ്ട്രിയുടെ ഒരു ഉല്പന്നമാണ്. അതിനെ ഒരു ആയുധമാക്കി മാറ്റുക. അവിടെ നിന്ന് അതിനെ സോഷ്യല്‍ ക്രിട്ടിക് ആയി അതിനെ ഉപയോഗിക്കുക എന്നൊക്കെ പറയുന്നത്..... വളരെ സങ്കീര്‍ണ്ണമായ ഒരു ഇടമാണത്. ശ്രീനിവാസന്റെ സിനിമകള്‍ എനിക്ക് ഭയങ്കര വെറുപ്പാണ്. അന്നും, ഇന്നും. മിഡില്‍ക്ലാസിന്റെ ചില സംഗതികള്‍ എടുത്തിട്ട് അതിനെ ചൂഷണം ചെയ്യുകയാണ്. വല്ലാത്തൊരു ഡെക്കഡെന്റ് സംഭവമല്ലേ അയാള്‍ പറയുന്നത്? അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടായോ സമൂഹത്തിന്? ഇല്ലല്ലോ? വെറുതേ പാര്‍ടിക്കാരെ കുറേ ചീത്ത പറഞ്ഞു, മറ്റു ചിലരെ കുറേ ചീത്ത പറഞ്ഞു. എന്നിട്ടയാള്‍ പൈസയുണ്ടാക്കി വീട്ടില്‍പോയിരുന്നു. അതുകൊണ്ടെന്ത്?
ടരന്റീനോയേയും മണിര്ത്നത്തേയും പറ്റിയുള്ള രാജീവ് രവിയുടെ പരാമര്‍ശം...
ടരന്റീനോ ലോക ഫ്രോഡാണ്. ടരന്റീനോ പോട്ടെ, ഇന്ത്യന്‍ സിനിമ നശിപ്പിച്ചത് ആരാണെന്നറിയാമോ? തൊണ്ണൂറുകളില്‍ റോജാ എന്ന പടവുമായി ഒരു പാര്‍ട്ടി ഇറങ്ങി. അതുകഴിഞ്ഞിട്ട് അങ്ങിനെ ചിലരെല്ലാം കൂടി വന്ന് നമ്മുടെ സെന്‍സിബിലിറ്റി നശിപ്പിച്ചു. മണിരത്‌നത്തിന് ഉത്തരവാദിത്തമുണ്ട്. വലിയൊരു സംഘം ചെറുപ്പക്കാരെ നശിപ്പിച്ചു. ഒരു തരത്തിലുള്ള പൊളിറ്റിക്‌സുമില്ലാതെ റൂട്ടഡ് അല്ലാത്ത, ഒരു കാര്യവുമില്ലാത്ത സ്‌പെക്റ്റക്കിള്‍സ് സൃഷ്ടിച്ചു. എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. കാണുന്നത് ഭംഗിയുണ്ടാകണം. അത്രയെയൊള്ളു. അതിനൊരു വോളിയമില്ലെന്നു മാത്രമല്ല വളരെ തിന്‍ ആണ്. എനിക്ക് അയാളെ ഭയങ്കര ദേഷ്യമാണ്. ഞാന്‍ കാണാനേ പോകാറില്ല അയാളുടെ പടം
ഈ അഭിമുഖത്തിലെ പരാമര്‍ശങ്ങളെ പരിഹസിച്ച് വിനീത് ശ്രീനിവാസനും യുവ സംവിധായകനായ
ജൂഡ് ആന്റണിയും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ പ്രതികരിച്ചത് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ചുവടെ
ശ്രീനിവാസനെപ്പെറ്റിയുള്ള രാജീവ് രവിയുടെ പരാമര്‍ശം ചുവടെ..