മമ്മൂട്ടി തകർത്തു; സോഷ്യൽ മീഡിയയിൽ തരംഗമായി യാത്രയുടെ മേക്കിംഗ് വീഡിയോ

Last Modified വെള്ളി, 8 ഫെബ്രുവരി 2019 (16:00 IST)
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'യാത്ര'. ചിത്രം മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് 'യാത്ര'യുടെ മേക്കിംഗ് വീഡിയോ ആണ്.

ആന്ധ്രാപ്രദേശ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. മമ്മൂട്ടിയുടെ ഈ വരവ് പല റെക്കോർഡുകളും തിരുത്തിക്കുറിക്കാനുള്ളതാണ് എന്ന് ചിത്രം തിയേറ്ററുകളിലെത്തി ആദ്യം പുറത്തുവരുന്ന പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുന്നത്. തെലുങ്ക് നാട്ടിൽ വൻവരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

മലയാളത്തിലേക്ക് മൊഴി മാറ്റി എത്തുന്ന ആഗോളതലത്തില്‍ വമ്പന്‍ റിലീസാണ് നടത്തിയിരിക്കുന്നത്. തെലുങ്കിൽ മമ്മൂട്ടി തന്നെ ഡബ്ബ് ചെയ്‌തു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായെത്തിയ ചിത്രത്തിന്റെ പ്രീമിയർ ഷോ യുഎസിലും യുഎഇ യിലും ഫെബ്രുവരി ഏഴിന് സംഘടിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :