കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (10:13 IST)
'പുഷ്പ 2' സിനിമയ്ക്കായി കാത്തിരിക്കുകയാണ് അല്ലു അര്‍ജുന്‍ ആരാധകര്‍. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിന് ഇനി 200 ദിവസത്തില്‍ താഴെ മാത്രം. 2024 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് റിലീസ്. ചിത്രം തീയറ്ററുകളില്‍ എത്താന്‍ വൈകുമോ എന്ന ആശങ്കകള്‍ ആരാധകര്‍ക്കുള്ളില്‍ നിലനില്‍ക്കുമ്പോള്‍ ആയിരുന്നു നിര്‍മ്മാതാക്കളുടെ പുത്തന്‍ അപ്‌ഡേറ്റ്. എന്തായാലും ആരാധകര്‍ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്.
2021ല്‍ പുറത്തിറങ്ങിയ പാന്‍ ഇന്ത്യന്‍ ചിത്രമായ പുഷ്പ തരംഗം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തെ കൂടുതല്‍ പ്രാധാന്യത്തോടെ രണ്ടാം ഭാഗത്തില്‍ കാണാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകര്‍. ആദ്യഭാഗത്തെ പോലെ തന്നെ മാസ് ഡയലോഗും ഗാനങ്ങളും ഇതിലും ഉണ്ടാകും.
മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രത്തിന് റെക്കോര്‍ഡ് തിയറ്റര്‍ കൗണ്ട് ഉണ്ടാകും എന്നും പ്രതീക്ഷിക്കാം.