ബോക്‌സ് ഓഫീസില്‍ വന്‍ ദുരന്തമായി മാറുമോ? രണ്ടാം ദിനത്തില്‍ തലതാഴ്ത്തി 'വാലിബന്‍'! കളക്ഷന്‍ റിപ്പോര്‍ട്ട്

Malaikottai Vaaliban, Mohanlal, Malaikottai Vaaliban review, Mohanlal in Malaikottai Vaaliban
Malaikottai Vaaliban
കെ ആര്‍ അനൂപ്| Last Modified ശനി, 27 ജനുവരി 2024 (13:06 IST)
പ്രതീക്ഷിച്ച വിജയം ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലൈക്കോട്ടെ വാലിബന് ലഭിച്ചോ ? സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തിരയുന്നത് ഇതിനെക്കുറിച്ചാണ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താന്‍ സിനിമയ്ക്ക് ആയില്ലെന്നാണ് ആദ്യം മുതല്‍ ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്. റിലീസ് ദിനത്തില്‍ നല്ല കളക്ഷന്‍ സ്വന്തമാക്കിയ വാലിബന് അത് തുടരാന്‍ ആയോ എന്ന് നോക്കാം.

ആദ്യദിനം മലൈക്കോട്ടെ വാലിബന്‍ 5.5 കോടി നേടി തലയുയര്‍ത്തി നിന്നപ്പോള്‍. രണ്ടാം ദിനം തലകുനിക്കേണ്ടി വന്നു. കേരളത്തില്‍ നിന്ന് മാത്രം 4.76 കോടി രൂപ ഒന്നാം ദിവസം കളക്ട് ചെയ്തു.ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശിപ്പിച്ച ചിത്രം ഇന്നലെ എത്ര രൂപ നേടി എന്ന് അറിയാം.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് അവധി ദിനമായതിനാല്‍ ആദ്യദിവസത്തേക്കാള്‍ വലിയൊരു തുക നിര്‍മ്മാതാക്കള്‍ രണ്ടാം ദിനം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം ചിത്രം ബോക്സോഫീസില്‍ കൂപ്പുകുത്തി എന്നാണ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.2.75 കോടി രൂപ നേടാനേ രണ്ടാം ദിനം സിനിമയ്ക്ക് ആയുള്ളൂ.34.83 ശതമാനം തീയറ്റര്‍ ഒക്യുപന്‍സി മലയാള പതിപ്പിന് ലഭിച്ചിരുന്നു. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ദുരന്തമായി മാറിയേക്കും എന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്.









അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :