സംഘിയല്ല രജനികാന്ത്, ആ വാക്ക് വല്ലാതെ വേദനിപ്പിക്കുന്നു, മകള്‍ ഐശ്വര്യ പറയുന്നു

Rajinikanth Aishwarya Rajinikanth
കെ ആര്‍ അനൂപ്| Last Modified ശനി, 27 ജനുവരി 2024 (11:21 IST)
Rajinikanth Aishwarya Rajinikanth
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവും അതില്‍ നിന്നുള്ള പിന്മാറ്റവും പലതവണ ചര്‍ച്ചയായതാണ്. അദ്ദേഹം 'സംഘി' ആണെന്ന തരത്തിലുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് തന്നെ വേദനിപ്പിക്കുന്നു മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് പറയുന്നു.സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരു സംഘിയല്ല, അദ്ദേഹമൊരു സംഘിയാണെങ്കില്‍ ലാല്‍സലാം ചെയ്യില്ലെന്നാണ് ഐശ്വര്യ പറയുന്നത്.

'സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നാല്‍ എന്റെ കൂടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എന്താണ് നടക്കുന്നത് എന്ന് എന്നെ കാണിച്ചു തരും. ഈയിടെയായി ആളുകള്‍ 'സംഘി' എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ പറ്റി പറയുന്നത്, അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.


ഞാനിത് പറയട്ടെ - സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കില്‍ ലാല്‍സലാം ചെയ്യില്ല. മനുഷ്യത്വമുള്ള മനുഷ്യന്‍ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളൂ',-ഐശ്വര്യ രജനികാന്ത് പറഞ്ഞു. ഇത് എക്‌സിലുടെ എന്റര്‍ടൈന്‍മെന്റ് അനലിസ്റ്റായ സിദ്ധാര്‍ത്ഥ ശ്രീനിവാസാണ് ഇക്കാര്യം പങ്കുവെച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :