Last Modified വെള്ളി, 12 ഏപ്രില്‍ 2019 (17:21 IST)
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത
മധുരരാജ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. പക്കാ ഫാമിലി പക്കേജ്ഡ് ആണ് ചിത്രമെന്നാണ് സൂചന. പോക്കിരിരാജയില്‍ പൃഥ്വിരാജാണ് മമ്മൂട്ടിക്കൊപ്പമെങ്കില്‍ മധുരരാജയില്‍ അത് തമിഴ് താരം ജയ് ആണ്.
എന്തുകൊണ്ടാണ് ചിത്രത്തില്‍ നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കിയത് എന്ന ചോദ്യം ആരാധകരും ചോദിച്ചിരുന്നു. ഇപ്പോഴിതാ, മധുരരാജയിൽ എന്തുകൊണ്ടാണ് രാജുവിനെ വിളിക്കാത്തതെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് വൈശാഖ്.
‘മധുരരാജയില്‍ രാജുവിനെ നന്നായിട്ട് മിസ് ചെയ്തു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ തിരക്കുകളിലായിരുന്നു രാജു. ആ സമയത്ത് തന്നെയായിരുന്നു മധുരരാജയുടെ ഷൂട്ടിങ്ങും. അതുകൊണ്ടാണ് അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയാതെ പോയത്. ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അത്ര വലിയൊരു സിനിമയുടെ തിരക്കിലായതുകൊണ്ട് ശല്യപ്പെടുത്താന്‍ പറ്റില്ലല്ലോ.’ - വൈശാഖ് പറഞ്ഞു.