പാര്‍ഥിപനില്‍ നിന്ന് ആഗ്രഹിച്ച സ്‌നേഹം കിട്ടാത്തതാണ് ഡിവോഴ്‌സിനു കാരണമെന്ന് സീത; വിനോദയാത്രയിലെ ദിലീപിന്റെ ചേച്ചിയെ ഓര്‍മയില്ലേ? താരത്തിന്റെ ജീവിതം ഇങ്ങനെ

1985 ല്‍ ആണ്‍ പാവം എന്ന ചിത്രത്തിലൂടെയാണ് സീതയുടെ സിനിമാ അരങ്ങേറ്റം

രേണുക വേണു| Last Modified തിങ്കള്‍, 5 ജൂണ്‍ 2023 (17:09 IST)

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സീത. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 1967 ജൂലൈ 13 നാണ് താരത്തിന്റെ ജനനം. സീതയ്ക്ക് ഇപ്പോള്‍ 55 വയസ്സാണ് പ്രായം.

1985 ല്‍ ആണ്‍ പാവം എന്ന ചിത്രത്തിലൂടെയാണ് സീതയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം അഭിനയിച്ചു. തന്മാത്ര, നോട്ട്ബുക്ക്, വിനോദയാത്ര, ഗ്രാന്റ്മാസ്റ്റര്‍, മൈ ബോസ്, പട്ടം പോലെ, ചാര്‍ലി, ഊഴം, ലൗ ആക്ഷന്‍ ഡ്രാമ എന്നിവയാണ് സീതയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍. വിനോദയാത്രയില്‍ ദിലീപിന്റെ ചേച്ചിയായും മൈ ബോസില്‍ ദിലീപിന്റെ അമ്മയായുമാണ് താരം അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ആറാട്ടാണ് സീത അവസാനമായി അഭിനയിച്ച മലയാള സിനിമ.



പ്രശസ്ത നടന്‍ പാര്‍ഥിപനെയാണ് സീത ആദ്യം വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 1990 ല്‍ ആയിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2001 ല്‍ വിവാഹമോചിതരായി. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു അകല്‍ച്ച. പാര്‍ഥിപനില്‍ നിന്ന് താന്‍ കൂടുതല്‍ സ്നേഹവും പരിഗണനയും ആഗ്രഹിച്ചിരുന്നെന്നും അത് ലഭിക്കാതെ വന്നതോടെയാണ് ആ ബന്ധം അകലാന്‍ തുടങ്ങിയതെന്നും സീത പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

2010 ല്‍ ടെലിവിഷന്‍ അഭിനേതാവ് സതീഷിനെ സീത വിവാഹം കഴിച്ചു. 2016 ല്‍ ഈ ബന്ധവും നിയമപരമായി പിരിഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :