ദിലീപിനെ തഴഞ്ഞു, കമ്മാരനെ ഒഴിവാക്കിയത് മനഃപൂർവ്വം: ആരാധകർ

ജൂറിയിലെ വീതം വെയ്പ്പുകൾ എന്ന് പുറത്തുവരും?

Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (14:26 IST)
49ആമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ദിലീപിനേയും കമ്മാരസംഭവത്തിനേയും ജൂറി തഴഞ്ഞുവെന്ന് ആരോപിച്ച് ദിലീപ് ആരാധകർ രംഗത്ത്. ദിലീപ് ഓൺലൈൻ പേജിലാണ് ഇതു സംബന്ധിച്ച ആരോപണം വന്നിരിക്കുന്നത്.

ജൂറിയിൽ നടന്നത് എന്ത്? ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശം നൽകിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാർഡ് കൊടുത്താൽ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം.

കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയിൽ. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാൻ, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. എന്നാൽ കമ്മാര സംഭവത്തിന് 4 അവാർഡുകൾ നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും എന്ന് പറഞ്ഞു 2 അവാർഡുകൾ വെട്ടി നിരത്തി. മികച്ച നടനുള്ള അവാർഡിന് പരിഗണിക്കപ്പെട്ട ആൾ മികച്ച സഹനടൻ ആയി. ജൂറിയിൽ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?

രണ്ടര മണിക്കൂർ ദൈർഖ്യമുള്ള ഒരു ചിത്രം. അതിൽ ഒരു പകുതിയിൽ നായകനായും മറു പകുതിയിൽ വില്ലനായും ഉള്ള അരങ്ങു തകർക്കൽ. യുവാവായും പടു വൃദ്ധനായും ഉള്ള വേഷ പകർച്ചകൾ. കുശാഗ്രബുദ്ധിയുള്ള പേടിത്തൊണ്ടനായും ആരെയും കൂസാത്ത തട്ടുപൊളിപ്പൻ നായകനായും ഉള്ള അഭിനയം. മൂന്നു വ്യെത്യസ്ത രീതിയിൽ ഉള്ള ഡബ്ബിങ്.

ഒരു മികച്ച നടനുള്ള അവാർഡ് ലഭിക്കാൻ ഇതൊന്നും പോരാ എങ്കിൽ പിന്നെ എന്താണ് അഭിനയത്തിന്റെ മാനദണ്ഡം എന്ന് അറിയാൻ പ്രേക്ഷകർക്ക് അവകാശമുണ്ട് സർ. ദിലീപിന് അവാർഡ് കിട്ടരുത് എന്ന് ആർക്കാണ് വാശി? ദിലീപിന് അവാർഡ് കിട്ടാതിരിക്കാൻ പിന്നിൽ കളിക്കുന്നത് ആരാണ് ?

ദിലീപേട്ടനോട് ചിലർക്കുള്ള വിരോധം കാരണം അവാർഡ് നിഷേധിക്കപെട്ടവർ. ഈ അവഗണനക്കു എതിരെ കമ്മാര സംഭവത്തിന്റെ നിർമാതാവ് കോടതിയിൽ പോയി മറ്റൊരു നിഷ്പക്ഷ ജൂറിയിൽ വീണ്ടും അവാർഡ് നിർണയം നടത്തണം എന്ന് അഭ്യർത്ഥിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :