Jayaram Daughter Marriage Video: നിറകണ്ണുകളോടെ ജയറാം, മാളവികയുടെ കഴുത്തില്‍ നവനീത് താലി ചാര്‍ത്തി
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 3 മെയ് 2024 (09:22 IST)
Malavika Jayaram Wedding
ജയറാം-പാര്‍വതി ദമ്പതികളുടെ മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ആയിരുന്നു വിവാഹം. രാവിലെ 6 15 ആയിരുന്നു മുഹൂര്‍ത്തം. മകളുടെ കഴുത്തില്‍ നവനീത് താലി ചാര്‍ത്തിയപ്പോള്‍ നിറകണ്ണുകളോടെ മകളെ നോക്കി നില്‍ക്കുന്ന ജയറാമിനെ അരികില്‍ കാണാമായിരുന്നു.
നവനീത് പാലക്കാട് നെന്മാറ സ്വദേശിയാണ്. അദ്ദേഹം യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. കാളിദാസും ഭാവി വധു തരിണിയും സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
തൃശ്ശൂരിലെ ഹയാത്ത് ഹോട്ടലില്‍ വെച്ചാണ് വിവാഹ സല്‍ക്കാരം നടക്കുന്നത്. 10 30 മുതല്‍ വിവാഹ വിരുന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ തൃശ്ശൂരില്‍ എത്തിയിട്ടുണ്ട്.
ചുവന്ന പട്ടുസാരിയിലാണ് മാളവികയെ കാണാനായത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം.