സജിത്ത്|
Last Modified തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (17:17 IST)
കേരളത്തിലുള്ള ഒട്ടുമിക്ക എല്ലാ ഭാഷകളും പയറ്റി തെളിഞ്ഞ ഒരു നടനാണ് മമ്മൂട്ടി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. അതിനു ശേഷം മമ്മൂട്ടിയെ പിന്തുടര്‍ന്ന് ദിലീപ്, ജയസൂര്യ എന്നിവരും ഭാഷകള്‍ വച്ച് കളിച്ചവരാണ്. ആ ശ്രേണിയിലേക്ക് ഇപ്പോള്‍ ഇതാ മഞ്ജു വാര്യരും എത്തിയിരിക്കുന്ന. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഉദാഹരണം സുജാതയിലാണ് തനി വള്ളുവനാടന്‍ മലയാളവുമായി മഞ്ജു എത്തുന്നത്.
തിരുവനന്തപുരത്തുള്ള ഒരു ചെങ്കല്‍ചൂളയിലെ സുജാത എന്ന കഥാപാത്രമായിട്ടാണ് മഞ്ജു ഈ ചിത്രത്തിലെത്തുന്നത്. തിരുവനന്തപുരം ഭാഷയില്‍ നിന്നും ഏറെ വ്യത്യസ്തമായ വള്ളുവനാടന്‍ മലയാളമാണ് മഞ്ജു ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത് മഞ്ജുവിനെ പഠിപ്പിച്ചതാവട്ടെ സിനിമാ - നാടക നടിയും ശബ്ദ കലാകാരിയുമായ സ്മിത അംബുവാണ്. സിനിമയുടെ ഡബ്ബിങ് സമയത്താണ് തന്നെ വിളിച്ചതെന്ന് സ്മിത പറയുന്നു.
ഷൂട്ടിങ് നടക്കുന്ന വേളയില്‍തന്നെ മഞ്ജു ചുങ്കല്‍ചൂളയിലെ ആളുകളുമായി ഇടപഴകുകയും അവരുടെ സംസാര രീതികള്‍ പഠിക്കുകയും ചെയ്തിരുന്നു. ഡബ്ബിങ് ചെയ്യുമ്പോള്‍ ഓരോ ഡയലോഗും ശ്രദ്ധിച്ച് അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയായിരുന്നു അവര്‍ മുന്നോട്ട് പോയത്. ഓരോന്നും കൃത്യമായി തന്നെ വേണമെന്ന് ആ ടീമിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും സ്മിത പറയുന്നു.