ഈ പ്രായത്തിലും എന്നാ ഒരു ഇതാ..., മധുരരാജയില്‍ ഡ്യൂപ്പില്ലാതെ മമ്മൂട്ടിയുടെ കിടിലന്‍ ആക്ഷന്‍

Last Modified ഞായര്‍, 14 ഏപ്രില്‍ 2019 (15:22 IST)
തിയേറ്ററുകളില്‍ വന്‍ വിജയമായി തീര്‍ന്ന മധുരരാജയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ച ചിത്രത്തില്‍ മമ്മൂട്ടി ഡ്യൂപ്പിനെ ഒഴിവാക്കിയാണ് ചില ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്‌തത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധായകന്‍ വൈശാഖാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.
'പാഷനും കഠിനാധ്വാനവും, സ്‌നേഹം മമ്മൂക്ക' എന്ന വാക്കുകളോടെയാണ് വൈശാഖ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

റിലീസ് കേന്ദ്രങ്ങളിലെല്ലാം മധുരരാജയ്‌ക്ക് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തിലെ 261 തീയേറ്ററുകളിലടക്കം ലോകമാകമാനം 820 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :