നിവിനെ അഭിനയം പഠിപ്പിച്ച് വിനീത് ശ്രീനിവാസന്‍, തിയേറ്ററുകളില്‍ ചിരി നിറച്ച ആ സീന്‍ പിറന്നത് ഇങ്ങനെ! വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 4 മെയ് 2024 (19:08 IST)
വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയില്‍ നിവിന്‍ പോളി ഷോ തന്നെയാണ് ഹൈലൈറ്റ്. സിനിമ വന്‍ വിജയം നേടുകയും ചെയ്തു. നിവിന്‍ പോളി അവതരിപ്പിച്ച നിതിന്‍ മോളി പ്രേക്ഷകരെ ആകര്‍ഷിച്ചു. ഇത് നിവിന്‍ പോളിയുടെ തിരിച്ചു വരവാണെന്ന് പലരും പറഞ്ഞു. ഒരു സിനിമ താരമായാണ് നടന്‍ വേഷമിട്ടത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഒരു ലൊക്കേഷന്‍ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിവിന്‍ പോളിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വിനീത് ശ്രീനിവാസനെ കാണാം. ഡയലോഗുകള്‍ പ്രാക്ടീസ് ചെയ്യുന്ന നിവിന്‍ പോളി സെറ്റില്‍ ഉള്ളവരെയും ചിരിപ്പിക്കുന്നു.

ഈ കഥാപാത്രത്തിന്റെ പല ഡയലോഗുകളും നിവിനെ തന്നെ ട്രോളുന്ന രീതിയിലും നിവിന്റെ യഥാര്‍ത്ഥ അവസ്ഥ പറയുന്നത് പോലെ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയിലെ കഥാപാത്രം ചെയ്യുന്നുളള കാരണം എന്താണ് കൂടി നിവിന്‍ പോളി പറഞ്ഞിരുന്നു.
'ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ എനിക്ക് നല്‍കിയ ഡയലോഗുകളില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു. ഈ ഡയലോഗുകളോട് എങ്ങനെ ജനം പെരുമാറുമെന്ന് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. എന്നാല്‍ കഥ കേട്ടപ്പോള്‍ തന്നെ വിനീതിന്റെ ഉറപ്പ് ഞാന്‍ വാങ്ങിയിരുന്നു. എങ്കിലും ഷൂട്ടിംഗ് സമയത്തും ഞാന്‍ ഇത് വിനീതിനോട് വീണ്ടും ഇത് ചോദിച്ചു. അതും കൂടാതെ ഒന്നു രണ്ടുപേരെക്കൊണ്ടും ചോദിപ്പിച്ചു. എന്നാല്‍ എന്നെ വിശ്വസിക്കൂ, ആത്മവിശ്വാസത്തോടെ ഇരിക്കൂ എന്നാണ് വിനീത് പറഞ്ഞത്. അതിനാല്‍ ഞാന്‍ ആ ഡയലോഗുകളില്‍ വിശ്വസിച്ചു. വിനീതിനെ എനിക്ക് വിശ്വസമായിരുന്നു' - നിവിന്‍ പോളി പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :