വിനീത് ശ്രീനിവാസന്‍ ഉറങ്ങി,'ഓ നരന്‍' പാടി വര്‍ഷങ്ങള്‍ക്കുശേഷം ടീം, വിഡിയോ

varshangalkku shesham
കെ ആര്‍ അനൂപ്| Last Modified ശനി, 20 ഏപ്രില്‍ 2024 (13:09 IST)
varshangalkku shesham
നരന്‍ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം ഓ നരന്‍ ഏറ്റുപാടി പ്രണവ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ക്കുശേഷം സെറ്റിലെ രസകരമായ നിമിഷങ്ങള്‍ നിര്‍മാതാവ് വിശാഖ് സുബ്രമണ്യമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ഓ നരന്‍ ഗാനം ആലപിച്ച വിനീത് ശ്രീനിവാസന്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ടീമംഗങ്ങളുടെ ഗാനാലപനം.ബേസിലും ധ്യാന്‍ ശ്രീനിവാസനും, അജുവിനും വിശാഖും ചേര്‍ന്നാണ് ആലാപനം.
ഞങ്ങള്‍ പാടും, ഡയറക്ടര്‍ ഉറങ്ങും എന്നാണ് വിനീതിനെ ടാഗ് ചെയ്ത് വിശാഖ് എഴുതിയത്.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :