Shobana and Mohanlal: 15 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു, ഈ കോംബോയില്‍ 56മത്തെ ചിത്രം, വീഡിയോയുമായി നടി

shobana and mohanlal
കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ഏപ്രില്‍ 2024 (12:16 IST)
shobana and mohanlal
മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തുന്നു. നീണ്ട 15 വര്‍ഷത്തെ ആരാധകരുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം രജപുത്ര രഞ്ജിത് നിര്‍മിക്കും. മോഹന്‍ലാല്‍ ശോഭന കോമ്പിനേഷനില്‍ ഒരുങ്ങുന്ന 56മത്തെ ചിത്രമാണിത്.

മോഹന്‍ലാലും ശോഭനയും ഒടുവിലായി ഒന്നിച്ചത് സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. 2009 ലാണ് സിനിമ പുറത്തിറങ്ങിയത്. 2004ല്‍ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലും രണ്ടാളും ജോഡികളായി എത്തിയിരുന്നു.
അഭിനയം പോലെ തന്നെ നൃത്തത്തിലും താല്പര്യമുള്ള ശോഭന സിനിമയില്‍ സജീവമായിരുന്നില്ല.നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. 2020ല്‍ പുറത്തിറങ്ങിയ 'വരനെ ആവശ്യമുണ്ട്'എന്ന സിനിമയിലാണ് ശോഭനയെ ഒടുവില്‍ കണ്ടത്.സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രം മികച്ച ബോക്‌സ് ഓഫീസ് വിജയം കരസ്ഥമാക്കി.

ചെന്നൈയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ് ശോഭന. നിരവധി നൃത്ത പരിപാടികള്‍ താരം അവതരിപ്പിക്കാറുണ്ട്.മകള്‍ അനന്തനാരായണിക്കൊപ്പം ശോഭന നൃത്ത വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :