അനുബന്ധ വാര്‍ത്തകള്‍
- Premalu OTT release: പ്രേമലു ഈ ദിവസം ഒ.ടി.ടിയില്‍ കാണാം, പുതിയ വിവരം
- സീൻ മാറ്റുമെന്ന് പറഞ്ഞു, മാറ്റി: മലയാളത്തിലെ ഏറ്റവും വമ്പൻ ഹിറ്റാകാൻ മഞ്ഞുമ്മലിന് വേണ്ടത് 4.5 കോടി മാത്രം!
- 'മാളികപ്പുറം' നടി തന്നെയാണോ ഇത്! ആളാകെ മാറി ആല്‍ഫി പഞ്ഞിക്കാരന്‍
- നവ്യയുടെ സാരികള്‍ വില്പനയ്ക്ക് ! വില എത്രയാണെന്നോ? വാങ്ങാന്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാകാന്‍ മഞ്ഞുമ്മല്‍ ബോയ്സ്; ഷാറൂഖ് ഖാന് ചിത്രത്തിന്റെ റെക്കോര്‍ഡും തകര്‍ക്കും
വിജയ് കേരളത്തിലേക്ക്,ഗോട്ട് ക്ലൈമാക്സ് ചിത്രീകരണം തിരുവനന്തപുരത്ത്, നടന് എത്തുന്നത് ഈ ദിവസം
vijay
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും സിനിമയ്ക്കായി ഒരുങ്ങുന്നുണ്ട്. 3000 ത്തോളം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വച്ചാകും ഇവിടെയുള്ള രംഗങ്ങള്‍ ചിത്രീകരിക്കുക. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ചെറിയ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ഉണ്ട്. നേരത്തെ ശ്രീലങ്കയില്‍ വച്ച് ക്ലൈമാക്സ് ഷൂട്ട് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നത്. അതാണ് കേരളത്തിലേക്ക് മാറ്റിയിരിക്കുന്നത്.
ഷൂട്ടിംഗ് മാര്‍ച്ച് 18ന് ആരംഭിക്കും. ഇതേ ദിവസം തന്നെ വിജയ് ലൊക്കേഷനില്‍ എത്തും. തിരുവനന്തപുരത്ത് ഒരു വിജയ് ചിത്രം ഷൂട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ ചിത്രീകരിക്കുന്ന വിജയ് സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
ഇരട്ട വേഷത്തില്‍ ആകും വിജയ് ചിത്രത്തില്‍ അഭിനയിക്കുക. അച്ഛനും മകനുമായി വേഷമിടും. 20 കാരനായ വിജിയെയും സിനിമയില്‍ കാണാനാകും.ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്യുടെ ചെറുപ്പം സിനിമയില്‍ അവതരിപ്പിക്കുക.ഹോളിവുഡ് സിനിമകളായ ജെമിനി മാന്‍, ഡിബി കൂപ്പര്‍ എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഗോട്ട് നിര്‍മ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.