കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 14 മാര്‍ച്ച് 2024 (12:30 IST)
മലയാളത്തിന്റെ മുഖമാണ് നവ്യ നായര്‍. നന്ദനം സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടി ഇപ്പോഴും സിനിമയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മോഡേണ്‍ ലുക്കിലും പ്രത്യക്ഷപ്പെടാറുണ്ട്. കൂടുതലും സാരിയിലാണ് താരം എത്താറുള്ളത്. ടിവി പ്രോഗ്രാമുകളിലും സാരി താരത്തിന് മസ്റ്റ് ആണ്. നൃത്തകി കൂടിയായ നടിക്ക് സാരിയുടെ ഒരു കളക്ഷന്‍ തന്നെ ഉണ്ട്. സാരികള്‍ മറ്റുള്ളവര്‍ക്കും സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍.
താന്‍ പുതിയ സംരംഭം ആരംഭിച്ച വിവരം നവ്യ തന്നെ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.ഒരിക്കല്‍ ഉടുത്തതോ അതുമല്ലെങ്കില്‍ വാങ്ങിയിട്ട് ധരിക്കാന്‍ സാധിക്കാത്തതോ ആയ തന്റെ സാരികള്‍ വില്‍ക്കാനായാണ് നടിയുടെ തീരുമാനം.പ്രീ-ലവ്ഡ് ബൈ നവ്യാ നായര്‍ (PreLovedBynavyanair) എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം താരം തുടങ്ങിയിരുന്നു.
നിലവില്‍ ആറ് സാരികളാണ് വില്‍പ്പനക്കായി വച്ചിരിക്കുന്നത്. രണ്ട് കാഞ്ചീവരം സാരികളാണ് അതിലുള്ളത്.ലിന്‍ സാരികളും ബനാറസ് സാരികളും അക്കൂട്ടത്തില്‍ ഉണ്ട്.ലിനന്‍ സാരികള്‍ക്ക് 2,500 രൂപയാണ് വിലയിട്ടിരിക്കുന്നത്.കാഞ്ചീവരം സാരികള്‍ 4,000- 4,600 വിലവരെ കൊടുക്കേണ്ടിവരും. ബനാറസ് സാരികളാണ് നോക്കുന്നതെങ്കില്‍ 4500 രൂപ മുതല്‍ ആണ് തുടങ്ങുന്നത്. ബ്ലൗസ് കൂടി ചേര്‍ത്തു വാങ്ങുകയാണെങ്കില്‍ വില അല്പം കൂടും. ഷിപ്പിംഗ് ചാര്‍ജ് വാങ്ങുന്നവര്‍ തന്നെ എടുക്കണം. ആദ്യം എത്തുന്നവര്‍ക്കാണ് അവസരം.