കമ്മട്ടിപ്പാടം ചിത്രീകരിച്ചത് എങ്ങനെയാണെന്ന് അറിയാമോ ?; ദുല്‍ഖറിന്റെ തകര്‍പ്പന്‍ ഗെറ്റപ്പ് ഉണ്ടായത് ഇങ്ങനെയാണ്- ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

രണ്ടു മിനിറ്റും 22 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്

കൊച്ചി| jibin| Last Updated: ശനി, 21 മെയ് 2016 (19:12 IST)
തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ദുൽഖർ സൽമാന്‍ നായകനാകുന്ന കമ്മട്ടിപ്പാടത്തിന്റെ മേക്കിംഗ് വീഡിയോ സാങ്കേതിക പ്രവര്‍ത്തകന്‍ ചന്ദ്രകാന്ത് മാധവന്‍ പുറത്തുവിട്ടു. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടു മിനിറ്റും 22 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ ബാല്യം മുതൽ നാൽപ്പത്തിമൂന്ന് വയസ്സ് വരെയുള്ള കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. പി ബാലചന്ദ്രന്റെ തിരക്കഥയിൽ ഗ്ലോബൽ യുണൈറ്റഡ് മീഡിയയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ. ഷോൺ റോമിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. വിനായകൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിനയ് ഫോർട്ട് തുടങ്ങിയ വൻ താരനിര തന്നെയാണ് കമ്മട്ടിപ്പാടത്തിലുള്ളത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :