ബിഗ് ബോസിൽ പങ്കെടുക്കാൻ നിർദേശിച്ചതാര്? വിജയ് സേതുപതിയെന്ന് ചേരൻ

Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (15:22 IST)
തമിഴ് ബിഗോസിനെതിരെ നിരവധി ആളുകളാണ് രംഗത്തെത്തിയത്. തുടക്കം മുതൽ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. നടന്‍ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നും പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി മത്സരാര്‍ഥിയായ മീര രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടന്നത് ബിഗ്ബോസ് എപ്പിസോഡ് ചോദ്യോത്തര റൗണ്ട് ആയിരുന്നു. ഈ റൗണ്ടില്‍ ചേരന്‍ നേരിടേണ്ടി വന്ന ചോദ്യം ഇങ്ങനെയാണ്- ‘നടനും സംവിധായകനും എന്ന നിലയില്‍ പ്രശസ്തനായ താങ്കളെ ബിഗ് ബോസില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചതാര്? തന്നെ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത് വിജയ് സേതുപതിയാണെന്നാണ് ചേരന്‍ മറുപടി നല്‍കിയത്.

‘ഓട്ടോഗ്രഫ് എന്ന ചിത്രമാണ് തന്റെ സിനിമകളില്‍ വിജയിച്ച അവസാന ചിത്രം. പിന്നീട് ഒരുപാട് ബുദ്ധിമുട്ടി. വരുമാനത്തിന് വേണ്ടിയാണ് ബിഗ്ബോസില്‍ പങ്കെടുക്കാമെന്ന് തീരുമാനിച്ചത്’ എന്നും ചേരന്‍ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :