ഇന്ന് വിജയ് മാത്രമല്ല ജന്മദിനം ആഘോഷിക്കുന്നത് ! ഈ യുവനടനെ മനസ്സിലായോ? കവിന്‍ രാജിന്റെ പ്രായം
കെ ആര്‍ അനൂപ്|
Last Modified ശനി, 22 ജൂണ്‍ 2024 (11:39 IST)
ഇന്ന് വിജയ് മാത്രമല്ല ജന്മദിനം ആഘോഷിക്കുന്നത്. തമിഴ് സിനിമയിലെ യുവതാരം കവിന്‍ രാജിന്റെയും പിറന്നാളാണ് ജൂണ്‍ 22. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരത്തിന്റെ സിനിമകളെല്ലാം മിനിമം ഗ്യാരണ്ടിയുള്ളതാണ്. 'ഡാഡാ' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കവിന്റെ 'സ്റ്റാര്‍' എന്ന ചിത്രവും വിജയമായി മാറിക്കഴിഞ്ഞു.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് സിനിമകളിലും അവസരം ലഭിച്ചു.2019ല്‍ ബിഗ് ബോസില്‍ (സീസണ്‍ 3) മത്സരാര്‍ത്ഥിയായിരുന്നു കവിന്‍ .ലിഫ്റ്റ് (2021, ദാദ (2023) തുടങ്ങിയ വിജയം 'സ്റ്റാര്‍'എന്ന ചിത്രത്തിലൂടെ 2024 ലും ആവര്‍ത്തിച്ചു.
1990 ജൂണ്‍ 22ന് ജനിച്ച നടന് 33 വയസ്സ് പ്രായമുണ്ട്. കവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അടുത്ത സുഹൃത്തുക്കളും ആരാധകരും രാവിലെ മുതലേ എത്തിയിരുന്നു.