ഇതും വമ്പന്‍ നേട്ടം, ആറാം ആഴ്ചയിലേക്ക് ഗുരുവായൂര്‍ അമ്പലനടയില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ജൂണ്‍ 2024 (13:18 IST)
വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ 2024-ല്‍ ആറാഴ്ചയില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പിടിച്ചുനില്‍ക്കാന്‍ ആയിട്ടുള്ളൂ. ആറാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ഗുരുവായൂര്‍ അമ്പലനടയില്‍.പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ കാണാന്‍ ഇപ്പോഴും ആളുകള്‍ എത്തുന്നുണ്ട്. തിയേറ്ററുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും

വന്‍ കുതിപ്പാണ് ആഗോളതലത്തില്‍ ചിത്രം കാഴ്ചവെക്കുന്നത്.

ഇപ്പോഴിതാ വിജയകരമായി ആറാമത്തെ ആഴ്ചയിലേക്ക് കടന്ന സന്തോഷം നിര്‍മാതാക്കള്‍ പങ്കുവെച്ചു.
34 ദിവസം കൊണ്ട് 47 കോടിയിലധികം രൂപ കളക്ഷന്‍ നേടി മുന്നേറുന്നു.34 ദിവസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷന്‍ 47.47 കോടി രൂപയാണ്. 34-ാം ദിവസം മാത്രം 3 ലക്ഷം രൂപ കളക്ഷന്‍ നേടി. വിദേശ കളക്ഷന്‍ 34 കോടിയും ഇന്ത്യന്‍ ഗ്രോസ് 54.86 കോടിയുമാണ്.

2024ലെ കേരളത്തിലെ ഓപ്പണിങ് കളക്ഷന്റെ കാര്യത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്.

വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് കളക്ഷന്‍ 16 കോടിയിലധികം നേടിയ ആടുജീവിതം ആണ്. 8 കോടിയിലധികം നേടി ഗുരുവായൂരമ്പല നടയില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :