അഭിറാം മനോഹർ|
Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (12:27 IST)
കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ തീ പടർത്തിയ ഒന്നായിരുന്നു ഇളയദളപതി വിജയ് ഇൻസ്റ്റയിൽ അക്കൗണ്ട് എടുത്ത വാർത്ത. താരം അക്കൗണ്ട് എടുത്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ലഷങ്ങളാണ് താരത്തെ പിന്തുടർന്നത്. പൃഥ്വിരാജ്,ചിമ്പു,അൽഫോൺസ് പുത്രൻ തുടങ്ങിയ സെലിബ്രിറ്റികൾ താരത്തെ ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്തതോടെ അണ്ണൻ്റെ ആരാധകകൂട്ടവും ഇരച്ചെത്തി.
ഇൻസ്റ്റ അക്കൗണ്ട് തുടങ്ങി ഒരു ദിവസം കൊണ്ട് 40 ലക്ഷത്തിലധികം ഫോളോവേഴ്സാണ് വിജയ്ക്ക് ലഭിച്ചത്. ഇതുവരെ ഒരു സ്റ്റോറിയും പോസ്റ്റും മാത്രമാണ് ഈ അക്കൗണ്ടിൽ നിന്നും വന്നിട്ടുള്ളത്. ഹലോ നൻപാസ് ആൻഡ് നൻപീസ് എന്നായിരുന്നു താരത്തിൻ്റെ ആദ്യ പോസ്റ്റ്. കശ്മീരിലെ ലിയോ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.