അപർണ|
Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (08:42 IST)
സ്റ്റൈൽ മന്നൻ രജനീകാന്തിനും ഉലക നായകൻ കമൽ ഹാസനും പിന്നാലെ ദളപതി വിജയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. പുതിയ ചിത്രമായ സർക്കാരിലെ പാട്ടുകൾ പുറത്തിറക്കുന്ന ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.
സർക്കാർ സിനിമയിൽ മുഖ്യമന്ത്രിയായിട്ടാണോ അഭിനയിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രിയായാൽ എങ്ങനെയായിരിക്കും പ്രകടനമെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് വൻ ചർച്ചയ്ക്ക് വഴി തെളിച്ചത്.
‘അങ്ങനെയെങ്കിൽ ഞാൻ മുഖ്യമന്ത്രിയായി അഭിനയിക്കില്ല. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി സത്യസന്ധമായി പ്രവർത്തിക്കും. മുഖ്യമന്ത്രിയായാൽ സംസ്ഥാനത്തു നിന്ന് അഴിമതി തുടച്ചുനീക്കുന്നതിനായിരിക്കും മുൻഗണന. കരുത്തനായ നേതാവുണ്ടെങ്കിൽ സംസ്ഥാനത്തിനു കരുത്തുറ്റ സർക്കാർ ലഭിക്കും. അതിനു സമയമെടുക്കും.‘- വിജയുടെ വാക്കുകളെ കൈയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.
വിജയ്, സിനിമ, ദളപതി, സർക്കാർ
Vijay, Cinema, Dalapathy, Government, Sarkkar