മഞ്ജുവാര്യരും സൗബിനും ഒന്നിച്ച് എത്തിയപ്പോള്‍ ചിരി മേളം,'വെള്ളരി പട്ടണം' ടീസര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 മെയ് 2022 (17:08 IST)
മഞ്ജുവാര്യരും സൗബിനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'വെള്ളരി പട്ടണം'.മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍,പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് . അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :