ബജറ്റ് 50 കോടി, 'ഫാമിലി സ്റ്റാര്‍' വീണോ? ഒന്നും നേടാന്‍ ആവാതെ വിജയ് ദേവരകൊണ്ട

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 ഏപ്രില്‍ 2024 (12:14 IST)
വിജയ് ദേവരകൊണ്ടയെ നായകനാക്കി പരശുറാം സംവിധാനം ചെയ്ത 'ഫാമിലി സ്റ്റാര്‍' ഏപ്രില്‍ 5 ന് റിലീസ് ചെയ്തു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.ആദ്യ ദിനം ഇന്ത്യയില്‍ 5.75 കോടിയാണ് നേടിയത്. എന്നാല്‍ പിന്നീട്, ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പ്രദര്‍ശനങ്ങളുടെ എണ്ണം കുറയാന്‍ തുടങ്ങി.


ഏപ്രില്‍ 16 ന് ചിത്രം തിയേറ്ററുകളില്‍ നിന്ന് 24 ലക്ഷം കളക്ഷന്‍ മാത്രമേ നേടിയിട്ടുള്ളൂ. 16.40 ശതമാനം ഒക്യുപ്പന്‍സി ഉണ്ടായിരുന്നു.

ഫാമിലി സ്റ്റാറിന്റെ ഇന്ത്യയില്‍ നിന്നുളള കളക്ഷന്‍ 20.03 കോടി രൂപയാണ്.

വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രമുഖ നിര്‍മ്മാതാവായ ദില്‍ രാജു ആണ് നിര്‍മ്മിച്ചത്.ഏപ്രില്‍ 5 നാണ് സിനിമ തിയറ്ററുകളിലെത്തിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :