പ്രഭയുടെ മോഹം സാധിച്ചു കൊടുക്കാൻ ഒടിയൻ- ഒരു മണിക്കൂറിനുള്ളിൽ വമ്പൻ റെക്കോർഡ് !

അപർണ| Last Modified തിങ്കള്‍, 19 നവം‌ബര്‍ 2018 (08:43 IST)
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ ആദ്യ ഗാനം പുറത്തുവിട്ടു. കൊണ്ടോരാം എന്ന് തുടങ്ങുന്ന ഇതൊരു പ്രണയഗാനമാണ്. ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

കൊണ്ടോരാം എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും വമ്പന്‍ സ്വീകരണം. യൂട്യൂബിലൂടെ റിലീസ് ചെയ്ത പാട്ട് ഒരു മണിക്കൂറിനുള്ളില്‍ ഒരുലക്ഷം വ്യൂസ്. തന്നെ ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്. അതേസമയം, ഡിസംബര്‍ പതിനാലിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

ഒടിയന്‍ 320 ഫാന്‍സ് ഷോകളാണ് ഇതിനോടകം ഉറപ്പിച്ചിരിക്കുന്നത്. 278 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ കളിച്ച ദളപതി വിജയ്യുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥയാകാന്‍ പോകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :