ഞാനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്: കാതൽ സന്ധ്യ

തനിയ്ക്ക് നേരെയുണ്ടായ ആക്രമണം വെളിപ്പെടുത്തി കാതൽ സന്ധ്യ

aparna shaji| Last Modified ഞായര്‍, 26 ഫെബ്രുവരി 2017 (16:26 IST)
കൊച്ചിയിൽ നടി ആക്രമിയ്ക്കപ്പെട്ട സംഭവം വിവാദമായതോടെ പ്രശസ്തരായ പലരും തങ്ങളുടെ അനുഭവവും വെളിപ്പെടുത്തി വെളിച്ചത്ത് വന്നിരുന്നു. ഇപ്പോഴിതാ നടി കാതല്‍ സന്ധ്യയും തനിയ്ക്കും ഇത്തരത്തില്‍ ചില ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നു. ചെന്നൈയിൽ നടന്ന ഒരു പരിപാടിയിലാണ് നടി ഇത് വ്യക്തമാക്കിയത്.

''അവള്‍ ധൈര്യശാലിയാണ് കേരളത്തില്‍ ആക്രമിയ്ക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. ആ അപകടത്തില്‍ നിന്ന് ധൈര്യത്തോടെ കരയകറി. അവളെ കുറിച്ചാലോചിയ്ക്കുമ്പോള്‍ അഭിമാനമുണ്ട് '' എന്ന്
കാതല്‍ സന്ധ്യ വ്യക്തമാക്കി.

ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഞാനും ഇരയായിട്ടുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ തിരക്കിലായതിനാല്‍ എനിക്ക് അന്ന് ഒന്നും ചെയ്യാനോ, സംഭവത്തെ കുറിച്ച് പരാതിപ്പെടാനോ കഴിഞ്ഞില്ല എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. തമിഴില്‍ ശ്രദ്ധേയ കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മലയാളി നടിയായ സന്ധ്യ തമിഴകത്ത് ശ്രദ്ധിയ്ക്കപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :