30 കോടി ബജറ്റില്‍ ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ',നായകനൊപ്പം ആഘോഷിക്കപ്പെട്ട വില്ലന്‍, ചിത്രീകരണം ഉടന്‍ ആരംഭിക്കും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ഫെബ്രുവരി 2024 (13:10 IST)
ഉണ്ണി മുകുന്ദന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോ പ്രഖ്യാപനം കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. അതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനോടകം തന്നെ ഗെറ്റ്-സെറ്റ് ബേബി ചിത്രീകരണം നടന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.മാര്‍ക്കോ ആകാനുള്ള ഒരുക്കങ്ങളും ഉണ്ണിമുകുന്ദന്‍ തുടങ്ങി.

ഹനീഫ് അദേനിയുടെ തന്നെ മിഖായേലില്‍ ഉണ്ണി മുകുന്ദന്‍ വില്ലനായാണ് എത്തിയത്. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം നായകനൊപ്പം തന്നെ ആഘോഷിക്കപ്പെട്ടതാണ്.നാല് വര്‍ഷത്തിന് ശേഷമാണ് ഉണ്ണി മുകുന്ദന്‍ ഹനീഫ് അദേനി ചിത്രത്തില്‍ വീണ്ടും എത്തുന്നത്. മിഖായേലിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര് മാര്‍ക്കോ ജൂനിയര്‍ എന്നായിരുന്നു.

30 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :