ബോക്സോഫീസ് ദുരന്തമായി മാറി ലാല്‍സലാം,മുടക്ക് മുതലിന്റെ പകുതി പോലും നേടാനായില്ല !
Lal Salaam Movie Review
കെ ആര് അനൂപ്|
Last Modified തിങ്കള്‍, 26 ഫെബ്രുവരി 2024 (12:24 IST)
സൂപ്പര്‍ ഹിറ്റായി മാറിയ ജയിലറിന് ശേഷം രജനികാന്തിനെ ബിഗ് സ്ക്രീനില്‍ കണ്ട സന്തോഷത്തില്‍ ആയിരുന്നു ലാല്‍സലാം റിലീസായ സമയത്ത് ആരാധകര്‍. എന്നാല്‍ ലാല്‍സലാമിലെ അതിഥി വേഷം ക്ലിക്കായോ ? സിനിമ കണ്ട് പ്രേക്ഷകര്‍ പരസ്പരം ചോദിച്ചത് ഇതാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചതോടെ തിയേറ്ററുകളിലേക്ക് ആളുകള്‍ എത്താതെയായി. രജനികാന്തിന്റെ കരിയറിലെ ഒരു ദുരന്തമായി മാറി ലാല്‍സലാം
ഫെബ്രുവരി എത്തിയപ്പോള്‍ തമിഴ് സിനിമയുടെ കണ്ണ് എല്ലാം രജനികാന്ത് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ലാല്‍സലാമിലേക്ക് ആയിരുന്നു. എന്നാല്‍ ചിത്രം ബോക്സോഫീസ് ദുരന്തമായി മാറി. 90 കോടിയോളം ചിലവാക്കിയ ചിത്രം മുടക്ക് മുതലിന്റെ 50 ശതമാനം നേടിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തിയിരുന്നു. സിനിമ ആദ്യദിനം 4.41 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.