ചെറിയ സിനിമയുടെ വലിയ വിജയം! ഞായറാഴ്ച പണം വാരിക്കൂട്ടി 'പ്രേമലു', അഞ്ചു കോടി പിന്നിട്ട് കുതിപ്പ് തുടരുന്നു

Premalu
Premalu Movie
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (13:02 IST)
നസ്‌ലെന്‍-മമിത കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പ്രേമലു ബോക്‌സോഫീസില്‍ തരംഗമായി മുന്നേറുന്നു. ആദ്യ ഞായറാഴ്ച സിനിമയ്ക്ക് മികച്ച കളക്ഷന്‍ ആണ് ലഭിച്ചത്.ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ചെറിയ ബജറ്റില്‍ ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം മൂന്ന് ദിവസം കൊണ്ട് 5.50 കോടി നേടി.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. വലിയ താരനില ഇല്ലാതെ എത്തിയ സിനിമയ്ക്ക് 90 ലക്ഷത്തിലധികം കളക്ഷന്‍ ആദ്യദിനം ലഭിച്ചു. ശനിയാഴ്ച 1.9 കോടി കളക്ഷന്‍ നേടിയപ്പോള്‍ ഞായറാഴ്ച 2.70 കോടിയാണ് ചിത്രത്തിന് സ്വന്തമാക്കാന്‍ ആയത്. ആകെ ഇന്ത്യന്‍ കളക്ഷന്‍ 5 കോടി പിന്നിട്ടു71.41% ശതമാനം ആയിരുന്നു തിയറ്ററുകളിലെ സിനിമയുടെ ഞായറാഴ്ചത്തെ ഒക്യുപെന്‍സി.
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് 'പ്രേമലു'. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :