ബിജെപിയെ ചൊടിപ്പിച്ച ഇരുമ്പ് തിരൈയിലെ രംഗം പുറത്ത്
Rijisha M.|
Last Updated:
ശനി, 26 മെയ് 2018 (14:53 IST)
ആധാറിനെയും ഡിജിറ്റൽ ഇന്ത്യയെയും അപമാനിക്കുന്ന തരത്തിലുള്ള രംഗങ്ങൾ ഉണ്ടെന്ന് പറഞ്ഞ് റിലീസ് തടയണമെന്നാവശ്യപ്പെട്ട വിശാൽ ചിത്രമാണ് ഇരുമ്പ് തിരൈ. എന്നാൽ ഇപ്പോൽ ചിത്രം തിയറ്ററുകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ ഇപ്പോൾ ചിത്രത്തിലെ സെൻസർ ചെയ്യാത്ത രംഗങ്ങൾ അണിയറപ്രവർത്തകർ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ആധാറിനെയും ഡിജിറ്റൽ ഇന്ത്യയെയും വിമർശിക്കുന്ന തരത്തിലുള്ള ഈ വീഡിയോ ഇന്നലെയാണ് പുറത്തുവിട്ടത്. ഇതിനോടകം തന്നെ ദൃശ്യങ്ങൾ യൂട്യൂബ് ട്രൻഡിംഗ് ലിസ്‌റ്റിൽ ഇടം നേടിക്കഴിഞ്ഞിരുന്നു.
കൂടാതെ വിജയ് മല്യ, നിരവ് മോദി എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങളും തമിഴ്‌നാട്ടിലെ ബി ജെ പി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
ആധാറിനെ രൂക്ഷമായി വിമർശിക്കുന്ന ചില ഭാഗങ്ങളുണ്ടെന്നും അതിനാല്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നടരാജന്‍ എന്ന ഒരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസിനാസ്പദമായ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്ന് വ്യക്തമാക്കി കോടതി ഈ ആവശ്യം തള്ളിക്കളഞ്ഞു.