Turbo First Half Review: മമ്മൂട്ടിയുടെ ടര്‍ബോ തിയറ്ററുകളില്‍; ആദ്യ പകുതി മിന്നിച്ചോ?

ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടം ടര്‍ബോ ഇതിനോടകം സ്വന്തമാക്കി

Turbo Review - Mammootty
രേണുക വേണു| Last Modified വ്യാഴം, 23 മെയ് 2024 (07:23 IST)
Review - Mammootty

Turbo First Half Review: മമ്മൂട്ടി ചിത്രം ടര്‍ബോ തിയറ്ററുകളില്‍. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. രാവിലെ ഒന്‍പതിനാണ് ആദ്യ ഷോ. പത്തരയോടെ ആദ്യ പകുതിയുടെ അഭിപ്രായങ്ങള്‍ വന്നു തുടങ്ങും. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ.

ഇടുക്കി സ്വദേശിയായ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടര്‍ബോ ജോസ് എന്നാണ് എല്ലാവരും ജോസിനെ വിളിക്കുന്നത്. നാട്ടില്‍ നടക്കുന്ന ബാങ്ക് കൊള്ളയും അതേ തുടര്‍ന്ന് തന്റെ ഉറ്റസുഹൃത്തായ ജെറിയെ ജോസിനു നഷ്ടപ്പെടുന്നതുമാണ് സിനിമയുടെ തുടക്കം. ഇതിനു പിന്നിലുള്ള രഹസ്യങ്ങള്‍ ചുരുളഴിക്കാന്‍ വേണ്ടി ജോസും ഇന്ദുലേഖ എന്ന കഥാപാത്രവും ചെന്നൈയിലേക്ക് പോകുന്നു. അവിടെ വെച്ചാണ് ജോസ് വെട്രിവേല്‍ ഷണ്‍മുഖന്‍ എന്ന രാജ് ബി ഷെട്ടി കഥാപാത്രത്തെ കണ്ടുമുട്ടുന്നത്. ഇടുക്കിക്കാരനായ ജോസ് ചെന്നൈയിലേക്ക് എത്തുന്നതും പിന്നീടുണ്ടാകുന്ന രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളുമാണ് ടര്‍ബോയുടെ പ്രധാന പ്ലോട്ട്.

ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടം ടര്‍ബോ ഇതിനോടകം സ്വന്തമാക്കി. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രീ സെയിലിലും മികച്ച നേട്ടമുണ്ടാക്കാന്‍ ചിത്രത്തിനു സാധിച്ചു. പ്രീ സെയിലില്‍ 3.48 കോടിയാണ് ടര്‍ബോ കളക്ട് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനെ (3.45 കോടി) മറികടന്നു. ആടുജീവിതം (3.50 കോടി), കിങ് ഓഫ് കൊത്ത (3.71 കോടി) എന്നീ സിനിമകളാണ് ടര്‍ബോയ്ക്കു മുന്നില്‍.












അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :