ഭാവനയോട് അന്ന് പറഞ്ഞ തമാശ ഇന്ന് വേറൊരർത്ഥത്തിൽ ജയസൂര്യയ്ക്ക് തിരിച്ചടിയാകുമ്പോൾ...

'ബിക്കിനി ഇട്ട് വരാമോയെന്നത് പെൺ സുഹൃത്തിനോട് പറയാൻ കൊള്ളാവുന്ന കോമഡിയല്ല': ജയസിഐര്യയ്ക്ക് വിമർശനം

നിഹാരിക കെ എസ്| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2024 (13:17 IST)
നടൻ ജയസൂര്യയ്‌ക്കെതിരെ പരിഹാസവർഷം. അടുത്തിടെ ജയസൂര്യയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം തെളിയുന്നത് വരെ പോരാടും എന്നുമായിരുന്നു ജയസൂര്യയുടെ പ്രതികരണം. കുറച്ച് നാൾ കത്തി നിന്ന ഈ ചർച്ച, നടി തന്നെ കേസ് പിൻവലിച്ചതോടെ അവസാനിച്ചു. ഈ വിവാദങ്ങൾക്കിടെയാണ് ജയസൂര്യയുടെ പഴയൊരു അഭിമുഖം സോഷ്യൽമീഡിയ കുത്തിപ്പൊക്കിയത്.

ലോലിപോപ്പ് സിനിമയുടെ റിലീസ് സമയത്ത് പുറത്ത് വന്ന അഭിമുഖമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. അഭിമുഖത്തിൽ ജയസൂര്യയ്ക്കൊപ്പം നടി ഭാവനയും സുരാജ് വെഞ്ഞാറമൂടുമുണ്ട്. മൂന്നുപേരും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ ജയസൂര്യ പറഞ്ഞ ചില താര്യങ്ങളാണ് വൈറലാകുന്നത്. ഭാവന തമിഴിലും കന്നഡയിലും തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മൂവരും ഒരുമിച്ചുള്ള അഭിമുഖം നടന്നത്.

'ഏതോ ഒരു താരം ഏതോ ഒരു തമിഴ് ഇന്റർവ്യൂവിന് ബിക്കിനി ധരിച്ച് ചെന്നുവെന്ന് കേട്ടിരുന്നു. നീയും അതുപോലെ വരുമോ..? അങ്ങനെ വരികയാണെങ്കിൽ ഞങ്ങൾക്കും അവിടെ വരാനാണ്' എന്നാണ് ഭാവനയോട് തമാശ കലർത്തി ജയസൂര്യ പറഞ്ഞത്.

'ബിക്കിനിയൊന്നും ഞാൻ ജീവിതത്തിലിടില്ലെ'ന്നായിരുന്നു ഭാവനയുടെ മറുപടി. ശേഷം ബിക്കിനി എന്താണെന്ന് ഭാവന സുരാജ് വെഞ്ഞാറമൂടിന് വിവരിച്ച് കൊടുക്കുന്നതും വൈറലാകുന്ന വീഡിയോയിൽ കാണാം. വീഡിയോ വീണ്ടും വൈറലായതോടെ ജയസൂര്യയുടെ ദ്വയാർത്ഥം നിറഞ്ഞ തമാശ അത്ര സുഖമുള്ളതല്ലെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു.

പെൺ സുഹൃത്തിനോട് പറയാൻ കൊള്ളാവുന്ന കോമഡിയല്ല ജയസൂര്യ ഭാവനയോട് പറഞ്ഞതെന്നാണ് ഏറെയും കമന്റുകൾ. 'ജയസൂര്യയുടെ ഒറിജിനൽ സ്വഭാവം ഇതാണ്. അതിനുശേഷം ട്യൂഷന് പോയി ഫിലോസഫി പഠിച്ച് ബുദ്ധി ജീവിയായി, ജയസൂര്യ പണ്ടേ സൂത്രശാലിയായ കുറുക്കൻ, ബിക്കിനി ഇട്ട് കാണണം പോലും. സുഹൃത്തിനോട് എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു?' എന്നൊക്കെയാണ് ചോദ്യങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :