കുറച്ച് കഞ്ഞിയെടുക്കട്ടേ പ്രഭുവേട്ടാ?- മഞ്ജുവിനെ വിടാതെ ട്രോളന്മാർ

Last Modified ബുധന്‍, 30 ജനുവരി 2019 (14:48 IST)
എന്ന ചിത്രത്തിൽ ഏറ്റവും ഹിറ്റായ ഡയലോഗയിരുന്നു' കുറച്ച് കഞ്ഞിയെടുക്കട്ടെ മാണിക്യാ' എന്ന് ചോദിച്ചത്. ട്രോളന്മാർ ആഘോഷമാക്കിയ ഡയലോഗിന് ശേഷം മഞ്ജുവിനെ പിടിവിടാതെ ഒപ്പം കൂടിയിരിക്കുകയാണ് ട്രോളന്മാർ. ഒടിയന്‍ റിലീസ് ചെയ്യപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കഞ്ഞിട്രോള്‍ മഞ്ജുവിനെ വിട്ടു പോകുന്നില്ല.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ലൊക്ക്രേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കൈയ്യില്‍ പാത്രവുമായി പ്രഭുവിന്റെ അടുത്തിരിക്കുന്ന മഞ്ജുവാണ് ചിത്രത്തിൽ‍.

ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ ട്രോളന്മാർ പിന്നെയും മഞ്ജുവിനെ ഏറ്റെടുത്തിരിക്കുകയാണ്. പ്രഭുവിനോട് മഞ്ജു കഞ്ഞി വേണോ എന്ന് ചോദിക്കുകയാണെന്നാണ് അവരുടെ പക്ഷം. കഞ്ഞി വേണോ പ്രഭുവേട്ടാ എന്ന ട്രോളുകളാണ് ചിത്രത്തിന്റെ താഴെ നിറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :